Top News

വൈദ്യുതി കമ്പിയില്‍ ചുറ്റിയിരുന്ന കാട്ട് വള്ളിയില്‍ നിന്നും ഷോക്കേറ്റ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

ബദിയടുക്ക: തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരികയായിരുന്ന സ്ത്രീ വൈദ്യുതി ഷോക്കേറ്റ് മരിച്ചു എത്തക്കടുക്ക, പുത്ര കള, അളക്കയിലെ രാമചന്ദ്ര മണിയാണിയുടെ ഭാര്യ സുജാത (50) ആണ് മരിച്ചത്.[www.malabarflash.com]

വ്യാഴാഴ്ച വൈകീട്ട് തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോള്‍ ഷോക്കിടിച്ചതെന്നു പറയുന്നു. വൈദ്യുതി കമ്പിയില്‍ ചുറ്റിയിരുന്ന കാട്ട് വള്ളിയില്‍ നിന്നും ഷോക്കടിച്ചതെന്നു നാട്ടുക്കാര്‍ പറഞ്ഞു. ഉടനെ ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും മരിച്ചിരുന്നു. 
ബദിയടുക്ക പോലീസ് കേസെടുത്തു. 
മക്കള്‍ ദിവ്യ, കാവ്യ, മധു പ്രകാശ്‌

Post a Comment

Previous Post Next Post