Top News

‘ഡ്രീം ഗേൾ’ സിനിമയിലെ നായിക റിങ്കു സിങ് കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ: ആയുഷ്മാൻ ഖുറാനയുടെ ‘ഡ്രീം ഗേൾ’ സിനിമയിലെ നായിക റിങ്കു സിങ് നികുംബ് കോവിഡ് ബാധിച്ച് മരിച്ചു. ഏതാനും ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മേയ് 25 നാണ് റിങ്കു സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചത്.[www.malabarflash.com]

ആരോഗ്യനില മോശയമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. റിങ്കു സിങ് മേയ് 7ന് ആദ്യ ഡോസ് കോവിഡ് വാക്സീന്‍ സ്വീകരിച്ചു. റിങ്കുവിന്റെ കുടുംബാംഗങ്ങളിൽ ചിലർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ആദാർ ജയിനിന്റെ ‘ഹെലോ ചാർളി’ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. ‘ചിഡിയാഗർ’, ‘മേരി ഹാനികരക് ബീവി’ തുടങ്ങി നിരവധി ജനപ്രിയ പരമ്പരകളിലും വേഷമിട്ടു.

Post a Comment

Previous Post Next Post