NEWS UPDATE

6/recent/ticker-posts

ഇസ്രായേലിൽ മിസൈൽ പതിച്ച്​ മലയാളി നഴ്സ് കൊല്ലപ്പെട്ടു; അപകടം നാട്ടിലുള്ള ഭർത്താവുമായി ഫോണിൽ സംസാരിക്കവെ

ചെറുതോണി (ഇടുക്കി): ഇസ്രായേലിൽ ഷെല്ലാക്രമണത്തിൽ ഇടുക്കി കീരിത്തോട് സ്വദേശിനി കാഞ്ഞിരംതാനം സന്തോഷിന്റെ ഭാര്യ സൗമ്യ (32) കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക്​ വിവരം ലഭിച്ചു.[www.malabarflash.com]

ചൊവ്വാഴ്ച വൈകീട്ട്​ 5.30ന് കീരിത്തോട്ടിലുള്ള ഭർത്താവുമായി ഇസ്രായേലിലെ ഗാസ അഷ്ക്കലോണിലുള്ള വീട്ടിൽനിന്നും ഫോണിൽ സംസാരിക്കുന്നതിനിടെ മിസൈൽ താമസസ്ഥലത്ത് പതിക്കുകയായിരുന്നുവത്രെ.

ഏതാനും സമയത്തിനുള്ളിൽ അവിടെയുള്ള ബന്ധുവാണ് മരണവിവരം വിളിച്ചറിയിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ അംഗമായ സതീശന്റെയും സാവിത്രിയുടെയും മകളാണ്​ സൗമ്യ. 

ഏഴ്​ വർഷമായി ഇസ്രായേലിലാണ്. രണ്ട്​ വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നത്. ഏക മകൻ അഡോൺ.

Post a Comment

0 Comments