Top News

ഇന്ത്യന്‍ വംശജയായ 65-കാരിയെ മകന്‍ ലൈംഗിക പീഡനത്തിരയാക്കി കൊന്നു; ക്രൂരത മാതൃദിനത്തിന്‍റെ തലേദിവസം

ന്യൂയോർക്ക്: അമേരിക്കയില്‍ ഇന്ത്യന്‍ വംശജയെ മകന്‍ ക്രൂരമായി കൊലപ്പെടുത്തി. മാതൃദിനത്തിന്‍റെ തലേന്നാണ് യുഎസിലെ ന്യൂയോർക്കിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ 65 വയസ്സുള്ള അമ്മയെ 28-കാരനായ മകന്‍ കൊലപ്പെടുത്തിയത്.[www.malabarflash.com]

മര്‍ദ്ദിച്ചവശയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച ശേഷമാണ് മകന്‍ സ്വന്തം അമ്മയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ മകനെതിരെ കൊലക്കുറ്റത്തിനും ലൈംഗികാതിക്രമത്തിനും കേസെടുത്തു.

കഴിഞ്ഞ ശനിയാഴ്ചാണ് ക്രൂരമായ കൊലപാതകം നടന്നത്. അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിന്നിലൂടെയെത്തി അമ്മയെ ശ്വാസം മുട്ടിച്ച് അവശനാക്കിയ ശേഷം ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ് അവശയായ മാതാവിനെ യുവാവ് ലൈംഗിക പീഡനത്തിരയാക്കുകയായിരുന്നു. അവശയായ മാതാവ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. 

കൊലപാതകത്തിന് ശേഷം ചോരയില്‍ കുളിച്ച വസ്ത്രങ്ങളുമായി വീടുവിട്ടിറങ്ങിയ യുവാവ് തന്നെയാണ് കൊലപാതക വിവരം പുറത്തറിയിക്കുന്നത്. വിവരമറിഞ്ഞെത്തിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.

ഇതിനിടെ വീട്ടിലെത്തിയ പ്രതിയുടെ സഹോദരി ബേസ്മെന്‍റില്‍ അമ്മ ബോധം കെട്ടുകിടക്കുന്നത് കണ്ട് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുന്നെ മരണം സംഭവിച്ചിരുന്നു. 

28 കാരനായ പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. നേരത്തെയും മകന്‍ വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post