NEWS UPDATE

6/recent/ticker-posts

വരൾച്ചയിൽ തടാകത്തിൽ വെള്ളം കുറഞ്ഞപ്പോൾ ലഭിച്ചത്​ ഒരു വർഷം മുമ്പ്​ നഷ്​ടമായ ഐഫോൺ; തകരാറില്ലാതെ പ്രവർത്തിച്ചെന്നും ഉടമ

കഴിഞ്ഞ അര നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ വരൾച്ചയെയാണ്​ തായ്​വാൻ അഭിമുഖീകരിക്കുന്നത്​. പക്ഷേ ഈ വരൾച്ച അനുഗ്രഹമായി മാറിയ ഒരാളുണ്ട്​. ചെൻ എന്നയാൾക്കാണ്​ വരൾച്ച ഗുണമായത്​.[www.malabarflash.com]

വരൾച്ചയെ തുടർന്ന്​ തായ്​വാനിലെ സൺമൂൺ തടാകത്തിൽ വെള്ളം കുറഞ്ഞപ്പോൾ ചെന്നിന്​ തിരികെ ലഭിച്ചത്​ ഒരു വർഷം മുമ്പ്​ നഷ്​ടപ്പെട്ട ഐഫോൺ 11നാണ്​. ഒരു വർഷക്കാലം വെള്ളത്തിൽ കിടന്നിട്ടും തകരാറൊന്നും കൂടാതെ ഐഫോൺ പ്രവർത്തിക്കുന്നുണ്ട്​​ എന്നതാണ്​ ആശ്​ചര്യകരമായ വാർത്ത.

ഫേസ്​ബുക്ക്​ പോസ്റ്റിലൂടെയാണ്​ ചെൻ ഐഫോൺ തിരികെ ലഭിച്ച വിവരം പങ്കുവെച്ചത്​​. കഴിഞ്ഞ വർഷം പാഡിൽബോർഡിങ്​ നടത്തുന്നതിനിടെയായിരുന്നു ചെന്നിന്‍റെ ഐഫോൺ നഷ്​ടപ്പെട്ടത്​. പിന്നീട്​ ഇപ്പോഴാണ്​ ഫോൺ തിരികെ ലഭിക്കുന്നത്​.

എന്നാൽ, ​ഒരു വർഷം വെള്ളത്തിൽ കിടന്നിട്ടും ഫോൺ പ്രവർത്തിക്കുന്നുണ്ടെന്നാണ്​ ചെൻ അവകാശപ്പെടുന്നത്​. ഫോൺ ഉണങ്ങിയ ശേഷം താൻ അത്​ ചാർജ്​ ചെയ്​തുവെന്നും പ്രശ്​നങ്ങളൊന്നുമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും ചെൻ പറഞ്ഞു. 2019ൽ ആപ്പിൾ പുറത്തിറക്കിയ മോഡലാണ്​ ഐഫോൺ 11.


Post a Comment

0 Comments