Top News

നാലാംഘട്ട തെരഞ്ഞെടുപ്പിനിടെ ബംഗാളില്‍ വ്യാപക അക്രമം; പോളിങ് ഏജന്റിനെ വെടിവെച്ച് കൊന്നു, നാലുപേര്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: നാലാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പശ്ചിമ ബംഗാളില്‍ വ്യാപക സംഘര്‍ഷം. ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ബംഗാളിലെ കുച്ച് ബിഹാറിലാണ് അക്രമം.[www.malabarflash.com]

കുച്ച് ബിഹാറില്‍ പോളിങ് ഏജന്റിനെ വെടിവെച്ചു കൊന്നു. ഹൗറയിലും സംഘര്‍ഷം രൂക്ഷമാണ്.

സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. ബംഗാളില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭറണം അരങ്ങേറുകയാണ് എന്നായിരുന്നു അക്രമങ്ങളെക്കുറിച്ച് നേരത്തെ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചത്. സംഘര്‍ ബാധിത മേഖലകളില്‍ കേന്ദ്രസേനയെ വിന്യസിപ്പിച്ചിട്ടുണ്ട്.

ബംഗാളില്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നേതാക്കളടക്കം കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന ആരോപണവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉന്നയിച്ചിട്ടുണ്ട്. ദേശീയ നേതാക്കള്‍ പങ്കെടുത്ത റാലികളില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും തല്‍സ്ഥിതി തുടര്‍ന്നാല്‍ ബംഗാളില്‍ റാലികള്‍ക്ക് അനുമതി നിഷേധിക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

44 സീറ്റുകളിലേക്കാണ് ഇന്ന് നടക്കുന്ന നാലാംഘട്ട തെരഞ്ഞെടുപ്പ്. നാല് ഘട്ടം കൂടി ഇനി നടക്കാനുണ്ട്. മെയ് രണ്ടിനാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.

Post a Comment

Previous Post Next Post