NEWS UPDATE

6/recent/ticker-posts

അറബ് ലോകത്തെ മികച്ച പാസ്‍പോര്‍ട്ട് യുഎഇയുടേത്; കുവൈത്തും ഖത്തറും രണ്ടും മൂന്നും സ്ഥാനങ്ങളില്‍

അബുദാബി: അറബ് രാജ്യങ്ങള്‍ക്കിടിയിലെ ഏറ്റവും മികച്ച പാസ്‍പോര്‍ട്ടെന്ന ബഹുമതി യുഎഇക്ക് സ്വന്തം. ആഗോള കണ്‍സള്‍ട്ടിങ് സ്ഥാപനമായ നൊമാഡ് ക്യാപ്പിറ്റലിസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് യുഎഇ ഒന്നാം സ്ഥാനത്ത് എത്തിയത്.[www.malabarflash.com]

തൊട്ടുപിന്നില്‍ കുവൈത്തും മൂന്നാം സ്ഥാനത്ത് ഖത്തറുമാണ്. എത്രത്തോളം രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വിസയില്ലാതെ പ്രവേശിക്കാന്‍ കഴിയുമെന്നതിനൊപ്പം മറ്റ് ഘടകങ്ങളും കൂടി പരിശോധിച്ചാണ് സ്ഥാനങ്ങള്‍ നല്‍കിയിരിക്കുന്നത്. 


നികുതിയും ഇരട്ട പൗരത്വവും വ്യക്തി സ്വാതന്ത്ര്യവും അടക്കമുള്ള കാര്യങ്ങള്‍ മാനദണ്ഡങ്ങളിലുണ്ട്. രാജ്യന്തര തലത്തില്‍ യുഎഇക്ക് 38-ാം സ്ഥാനവും കുവൈത്തിന് 97-ാം സ്ഥാനവും ഖത്തറിന് 98-ാം സ്ഥാനവുമാണുള്ളത്. ലക്സംബര്‍ഗാണ് പാസ്‍പോര്‍ട്ടുകളുടെ ശക്തി അടിസ്ഥാനപ്പെടുത്തിയുള്ള പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 

സ്വീഡന്‍, അയര്‍ലന്‍ഡ്, സ്വിറ്റ്‍സര്‍ലന്‍ഡ്, ബെല്‍ജിയം എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Post a Comment

0 Comments