NEWS UPDATE

6/recent/ticker-posts

കണ്ണൂരില്‍ 15കാരന്‍ പുഴയില്‍ മുങ്ങി മരിച്ചു

കണ്ണൂർ: പൂളക്കുറ്റിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങി മരിച്ചു. കരിക്കോട്ടക്കരിയിലെ പല്ലാട്ടുകുഴിയിൽ ജോസ്-നവിത ദമ്പതികളുടെ മകൻ അഭിനവിനെ (15) ആണ് ഞായറാഴ്ച വൈകീട്ടോടെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]


പിതാവിന്‍റെ സഹോദരിയുടെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു അഭിനവ്​. കരിക്കോട്ടക്കരി സെന്‍റ്​ തോമസ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്​.

സഹോദരങ്ങൾ: അഭിഷേക്, അഭിനന്ദ് (ഇരുവരും വിദ്യാർഥികൾ). മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൾ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്​കാരം തിങ്കളാഴ്ച ഉച്ചയോടെ കൊട്ടുകപ്പാറ ലൂർദ്​ മാത പള്ളി സെമിത്തേരിയിൽ.

Post a Comment

0 Comments