NEWS UPDATE

6/recent/ticker-posts

സ്കൂട്ടറിന്റെ പിന്നിലിരുന്നു യാത്രചെയ്യുന്നതിനിടെ കുട വിടർത്തിയ വീട്ടമ്മ സ്‌കൂട്ടറിൽ നിന്നും വീണ് മരിച്ചു

നെടുങ്കണ്ടം: സ്കൂട്ടറിന്റെ പിന്നിലിരുന്നു യാത്രചെയ്യുന്നതിനിടെ കുട വിടർത്തിയ വീട്ടമ്മ സ്‌കൂട്ടറിൽ നിന്നും വീണ് മരിച്ചു. സന്യാസിയോട പുത്തൻപുരക്കൽ ഷാജിയുടെ ഭാര്യ സബിത (47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം  രാവിലെ സന്യാസിയോടക്ക് സമീപമാണ് സംഭവം.[www.malabarflash.com] 

ജോലിക്ക് പോകുന്നതിനായി ഇറങ്ങിയ വീട്ടമ്മ പരിചയക്കാരന്റെ സ്‌കൂട്ടർ കൈകാണിച്ചു നിർത്തി കയറുകയായിരുന്നു. നേരിയ മഴ ഉണ്ടായിരുന്നതിനാൽ വീട്ടമ്മ സ്‌കൂട്ടറിന്റെ പിൻസീറ്റിലിരുന്നത് കുട നിവർത്തി.

ഇതിനിടെ സ്‌കൂട്ടറിന്റെ വേഗത കൂടിയതോടെ കുടയ്ക്ക് കാറ്റുപിടിച്ച് വീട്ടമ്മ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഉടൻതന്നെ നാട്ടുകാർ വീട്ടമ്മയെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ സ്‌കൂട്ടർ ഓടിച്ചിരുന്ന തേഡ്ക്യാമ്പ് സ്വദേശിയായ 19കാരനെതിരെ പോലീസ് കേസെടുത്തു. 

Post a Comment

0 Comments