NEWS UPDATE

6/recent/ticker-posts

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ചെമ്മാട് എം എൻ സിദ്ദീഖ് ഹാജി നിര്യാതനായി

മലപ്പുറം: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റും പൗര പ്രമുഖനും ആയ ചെമ്മാട് എം എൻ സിദ്ദീഖ് ഹാജി അന്തരിച്ചു. 73 വയസ്സായിരുന്നു. അസുഖബാധിതനായി ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം.[www.malabarflash.com]

സുന്നി മാനേജ്മെന്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ്, കാരന്തൂർ മർകസുസ്സഖാഫത്തിസ്സുന്നിയ്യ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, മഞ്ചേരി ജാമിഅ ഹിക്കമിയ്യ ട്രഷറർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. 

ഭാര്യ: ഉമ്മയ്യ മുണ്ടോളി. മക്കൾ: ഷക്കീല, മെഹറുന്നിസ, മുഹമ്മദ് റഫീഖ്, റജീന, സർജീന. മരുമക്കൾ: അബ്ദുറഹ്മാൻ ഊരകം, ആരിഫ് കെവി മാനിപുരം, ഫിജൂല എൻ സി, തമീം കൊടുവള്ളി, ജംഷാദ് പാറക്കൽ മണ്ണാർക്കാട്.

സഹോദരങ്ങൾ: എം എൻ കുഞ്ഞഹമ്മദ് ഹാജി (കെപിസിസി അംഗം), ഹംസത്ത് ഹാജി, അബ്ദുറഷീദ്, ഫാത്തിമ, സൈനബ, മറിയുമ്മ, സഫിയ, നഫീസ, പരേതരായ കുഞ്ഞറമുട്ടി ഹാജി, സൈതലവി ഹാജി, ആയിഷക്കുട്ടി, ഖദീജ.

Post a Comment

0 Comments