NEWS UPDATE

6/recent/ticker-posts

കാമുകിയെ ശല്യം ചെയ്തതിന് യുവാവിനെ വിളിച്ചുവരുത്തി അടിച്ചുകൊന്നു; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

കൊച്ചി: വൈപ്പിൻ കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ച് റോഡിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. കുഴുപ്പിള്ളി അയ്യമ്പിളളി മംഗലപ്പിള്ളി വിട്ടിൽ മനു നവീൻ(24) ചെറായി അല്ലപ്പറമ്പിൽ വീട്ടിൽ കെവിൻ കൃഷ്ണ (19) അയ്യമ്പിള്ളി ആലിങ്കൽ വീട്ടിൽ വിവേക് (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

കേസിൽ പ്രതികളായ മറ്റ് നാല് പേരെ നേരത്തെ പിടികൂടിയിരുന്നു. 
കഴിഞ്ഞ 22-ന് പുലർച്ചയാണ് ചെറായി കല്ലുമഠത്തിൽ പ്രണവിനെ ബീച്ച് റോഡിൽ വെച്ച് ഒരു സംഘം മർദിച്ച് കൊലപ്പെടുത്തിയത്. 

കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ജില്ലാ റൂറൽ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസിന്റെ നിർദേശാനുസരണം പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്‌കരിച്ചിരുന്നു. ഇവർ നടത്തിയ അന്വേഷണത്തിലാണ് കൊടുങ്ങല്ലൂർ മുസരിസ് ഭാഗത്ത് നിന്ന് പ്രതികൾ പിടിയിലായത്. 

പ്രതികളിലൊരാളുടെ കാമുകിയെ പ്രണവ് ശല്യം ചെയ്യുന്നുവെന്ന കാരണത്താൽ പ്രണവിന ബീച്ച് റോഡിലേക്ക് വിളിച്ചു വരുത്തി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

ഡി.വൈ.എസ്.പി ജി വേണു, എസ്.എച്ച്.ഒ എം.കെ മുരളി, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ജയദേവൻ, അഭിലാഷ്, രൂപേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

0 Comments