അക്രമിസംഘം നിധിൻ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ ഇടിപ്പിച്ചു. മാരകായുധങ്ങളുമായി എത്തിയ സംഘം നിധിലിനെ പുറത്തേക്കു വലിച്ചിറക്കി റോഡിലിട്ടു വെട്ടുകയായിരുന്നു.
കൃത്യം നടത്തിയശേഷം വന്ന കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട സംഘം ഈ സമയം അതുവഴി വന്ന കാറ്ററിംഗ് സ്ഥാപനത്തിന്റെ വാഹനത്തിലാണ് രക്ഷപ്പെട്ടത്. വാഹനം തടഞ്ഞുനിർത്തി ഡ്രൈവറുടെ കഴുത്തിൽ വാളുവച്ച് ഭീഷണിപ്പെടുത്തി പുറത്തിറക്കിയാണ് വാഹനം കൈക്കലാക്കിയത്.
വിവിരമറിത്തെത്തിയ അന്തിക്കാട് പോലീസ് നിതിനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ജൂലൈയ് 2ന് താന്ന്യം കുറ്റിക്കാട്ട് ആദർശിനെ (മക്കു-29) വെട്ടി കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയായ നിതിൻ ഒരാഴ്ച മുൻപേ ജാമ്യത്തിലിറങ്ങിയിരുന്നു.
ശനിയാഴ്ച രാവിലെ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ നിതിൻ ഒപ്പിടാനെത്തിയിരുന്നു. അതിനു ശേഷം മാങ്ങാട്ടുകര റോഡിലൂടെ പോകുമ്പോഴായിരുന്നു ആക്രമണം.
ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി എം.കെ.ഗോപാലകൃഷ്ണൻ, അന്തിക്കാട് ഇൻസ്‌പെക്ടർ പ്രശാന്ത് ക്ലിന്റ്, എസ്‌ഐ മാരായ കെ.എസ്. സുശാന്ത്, വി.എൻ. മണികണ്ഠൻ എന്നിവരുമെത്തി. ഫൊറൻസിക് ടീമും വിരലടയാള വിദഗ്ദരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
അതേ സമയം കൊലയാളി സംഘത്തിൽപ്പെട്ട മുറ്റിച്ചൂർ സ്വദേശി സനൽ പൊലിസ് കസ്റ്റഡിയിലായിട്ടുണ്ട് . നാലു കൂട്ടുപ്രതികളെ തിരയുന്നു. കൊലയ്ക്കു ശേഷം പ്രതികൾ തട്ടിയെടുത്ത കാറും ബൈക്കും കണ്ടെത്താനും തിരച്ചിൽ ഊർജിതമാക്കി.
0 Comments