NEWS UPDATE

6/recent/ticker-posts

Header Ads Widget

ads header

കെ.എസ്​.ഇ.ബിയുടെ ആദ്യ വൈദ്യുത ചാർജിങ്​ സ്​റ്റേഷൻ തയ്യാർ; ഒരു മണിക്കൂർ കൊണ്ട്​ വാഹനം ചാർജ്​ ചെയ്യാം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുത വാഹനമേഖല ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് സർക്കാർ. ഇതിന്റെ ഭാഗമായി കെ.എസ്​.ഇ.ബിയുടെ മേൽനോട്ടത്തിൽ സംസ്​ഥാനത്തുടനീളം ചാർജിങ്​ സ്​റ്റേഷനുകൾ നിർമിക്കാനും തീരുമാനിച്ചിരുന്നു.[www.malabarflash.com]

ഇതിൽ ആദ്യത്തെ ചാർജിങ്​ സ്​റ്റേഷൻ തിരുവനന്തപുരം നേമത്ത്​ നിർമാണം പൂർത്തിയാക്കി​. ഔദ്യോഗിക തീരുമാനം വരാത്തതിനാൽ സ്​റ്റേഷൻ തുറന്നുപ്രവർത്തിപ്പിച്ചിട്ടില്ല.

സംസ്ഥാനത്തൊട്ടാകെ 250 ഇ വി ചാർജിംഗ് സ്റ്റേഷനുകളാണ്​ കെ.എസ്​.ഇ.ബി നിർമിക്കാൻ ഉദ്ദേശിക്കുന്നത്​. 80 കിലോവാട്ട് ചാർജിംഗ് ശേഷിയുള്ള കുറഞ്ഞത് മൂന്ന് കാറുകളെങ്കിലും ഒറ്റയടിക്ക് പ്ലഗ് ഇൻ ചെയ്യാൻ കഴിയുന്ന സ്​റ്റേഷനുകളാണ്​ നിർമിക്കുന്നത്​. 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ സമയം കൊണ്ട്​ വാഹനം പൂർണ്ണമായി ചാർജ്​ ചെയ്യാനാകും.

നേമത്തെ കെ.എസ്​.ഇ.ബി സ്​റ്റേഷനോട്​ ചേർന്നാണ്​ പുതിയ സ്​റ്റേഷൻ തുടങ്ങിയത്​. രാജ്യത്ത് ലഭ്യമായ എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും അനുയോജ്യമായ പ്ലഗ് പോയിൻറുകൾ സ്റ്റേഷനുകളിൽ ഉണ്ടായിരിക്കുമെന്ന് കെഇഎസ്ബി ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. സർക്കാർ ഫണ്ട്​ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ചാർജിംഗ് സ്റ്റേഷനുകൾ തുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്​.

മറ്റ് 56 സ്റ്റേഷനുകളുടെ നിർമ്മാണത്തിനുള്ള ടെൻഡറുകളും ക്ഷണിച്ചിട്ടുണ്ട്​. ആദ്യ ഘട്ടത്തിൽ കെ‌എസ്‌ഇബി പരിസരത്ത് മാത്രം സ്റ്റേഷനുകൾ നിർമ്മിക്കുമെങ്കിലും ഭാവിയിൽ ഇത് സർക്കാർ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്​.

സമീപഭാവിയിൽ 250 ചാർജിംഗ് പോയിൻറുകൾ ഉൾക്കൊള്ളുന്ന പാൻ-കേരള ശൃംഖല സ്ഥാപിക്കാനുള്ള ബോർഡിന്റെ വിശാലമായ പദ്ധതിയുടെ ഭാഗമാണിത്.

സംസ്ഥാനത്തെ ആദ്യത്തെ വൈദ്യുത ചാർജിംഗ് സ്റ്റേഷൻ 2019 ജൂണിൽ ഇടപ്പള്ളിയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ  റീട്ടെയിൽ ഔ ട്ട്‌ലെറ്റിന്​ സമീപം തുറന്നിരുന്നു. സൗജന്യ നിരക്കിലാണ്​ ഇവിടെ വാഹനം ചർജ്​ ചെയ്യുന്നത്​.

Post a Comment

0 Comments