Top News

2 ലക്ഷത്തിലധികം വിലയുളള സൈക്കിള്‍; കാസറകോട്ടെത്തിച്ച് അന്‍വര്‍ സദാത്ത്

കാസറകോട്: സൈക്കിളിംങ്ങ് കാസറകോട്ടെ യുവാക്കളുടെ പുതിയ ട്രെന്റായി മാറിയിരിക്കുകയാണ്. ജില്ലയില്‍ ഇതിനകം ഒരു ഡസനിലതികം സൈക്കിളിംങ്ങ് ക്ലബ്ബുകളാണ് ഈ കോവിഡ് കാലത്ത് രൂപീകരിക്കപ്പെട്ടത്. ഇതോടൊപ്പം കാസറകോട്ടെ സൈക്കിള്‍ വിപണിയും ഉണര്‍ന്നിരിക്കുകയാണ്.[www.malabarflash.com]

കാസറകോട്ടെ സിററി സൈക്കിള്‍ ഉടമ അന്‍വര്‍ സദാത്ത് തായ്‌വാനില്‍ നിന്നും ഇറക്കുമതി ചെയ്ത സൈക്കിളാണ് ഇപ്പോള്‍ കാസറകോട്ടെ താരം. ഗിയാന്ററ് കമ്പനിയുടെ വില 202000 രൂപയാണ്.
കാസറകോട് പുതിയ ബസ്സ്റ്റാന്റിന് മുകളിലുളള സിററി സൈക്കിളില്‍ ഇതു കൂടാതെ ചെറുതും വലുതുമായ നിരവധി മോഡലുകള്‍ ലഭ്യമാണ്. കൂടാതെ സൈക്കിളിംങ്ങിന് ഉപയോഗിക്കുന്ന വസ്ത്രങ്ങളും മററു ഉപകരണങ്ങളുടെ വിപുലമായ ശേഖരവും ഇവിടെയുണ്ട്.

Post a Comment

Previous Post Next Post