Top News

നട്ടുച്ച സൂര്യന്‍ സാക്ഷി; ടാറ്റാ കോവിഡ് ആശുപത്രി കാസര്‍കോടിന് സമര്‍പ്പിച്ചു

കാസര്‍കോട്: ആതുരസേവന രംഗത്ത് മുന്തിയ ചികിത്സക്ക് വേണ്ടി കേഴുന്ന കാസര്‍കോടിന് ടാറ്റാ ഗ്രൂപ്പ് സമ്മാനിച്ച കോവിഡ് ആശുപത്രി ബുധനാഴ്ച നട്ടുച്ചക്ക് യാഥാര്‍ത്ഥ്യമായി.[www.malabarflash.com]

കോവിഡ് ഈ ഭൂലോകത്ത് നിന്ന് തുടച്ച് നീക്കപ്പെട്ട് ടാറ്റയുടെ മനോഹരമായ ഈ ആശുപത്രി മറ്റു ചികിത്സക്ക് ലഭ്യമായി കിട്ടാനുള്ള പ്രാര്‍ത്ഥനയോടെയാണ് കാസര്‍കോടന്‍ ജനത ടാറ്റാ ആസ്പത്രിയുടെ ഉദ്ഘാടന ചടങ്ങിനെ വരവേല്‍ക്കുന്നത്.

കോവിഡ് രോഗികളുടെ ചികിത്സക്കും പരിചരണത്തിനും ടാറ്റാ പ്രൊജക്ട് നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ച കോവിഡ് ആശുപത്രി കെട്ടിട സമുച്ചയ കൈമാറ്റ ഉദ്ഘാടനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തെക്കില്‍ കോവിഡ് ആസ്പത്രി സമുച്ചയത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചത്.

റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. ടാറ്റാ പ്രൊജക്ട് ലിമിറ്റഡ് ഡി.ജി.എം ഗോപിനാഥ റെഡ്ഡി ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബുവിന് താക്കോല്‍ കൈമാറി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.മുഖ്യാതിഥിയായി. എം.എല്‍.എമാര്‍ അടക്കമുള്ളവര്‍ സംബന്ധിച്ചു. ടാറ്റാ പ്രൊജക്ട് ലിമിറ്റഡ് അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് ആന്റണി പി.എല്‍. റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കെ.കുഞ്ഞിരാമന്‍ എം.എല്‍.എ സ്വാഗതവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി രാംദാസ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post