NEWS UPDATE

6/recent/ticker-posts

കമ്പ്യൂട്ടറിൽ പുതിയ വൈറസ്​; കരുതിയിരിക്കാൻ​ മുന്നറിയിപ്പ്

ന്യൂ​ഡ​ൽ​ഹി: ക​മ്പ​നി​ക​ളു​ടെ ക​മ്പ്യൂ​ട്ട​ർ നെ​റ്റ്​​വ​ർ​ക്കു​ക​ളി​ൽ ക​ട​ന്നു​ക​യ​റി വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി,​ അ​വ തി​രി​കെ ന​ൽ​കാ​നും പ​ര​സ്യ​പ്പെ​ടു​ത്താ​തി​രി​ക്കാ​നും പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ഇ​ഗ്രി​ഗോ​ർ റാ​ൻ​സം​വെ​യ​ർ വൈ​റ​സി​നെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്.[www.malabarflash.com]


ഇ–​മെ​യി​ൽ അ​റ്റാ​ച്ച്​​മെൻറു​ക​ളാ​യും സ​മൂ​ഹ​മാ​ധ്യ​മ ചാ​റ്റു​ക​ളി​ൽ ലി​ങ്കു​ക​ളാ​യും അ​യ​ച്ചാ​ണ്​ വ്യ​ക്​​തി​ക​ളു​ടെ​യും സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും നെ​റ്റ്​​വ​ർ​ക്കു​ക​ളി​ലേ​ക്ക്​ വൈ​റ​സ്​ ക​ട​ത്തി​വി​ടു​ന്ന​തെ​ന്ന്​ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളെ ചെ​റു​ക്കു​ന്ന​തി​നു​ള്ള ദേ​ശീ​യ സം​വി​ധാ​ന​മാ​യ ഇ​ന്ത്യ​ൻ എ​മ​ർ​ജ​ൻ​സി റെ​സ്​​പോ​ൺ​സ്​ ടീം ​മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു. 

സൈ​ബ​ർ ത​ട്ടി​പ്പു​കാ​ർ പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ തി​രി​ച്ചു​ന​ൽ​കു​ക​യോ പ​ര​സ്യ​പ്പെ​ടു​ത്താ​തി​രി​ക്കു​ക​യോ ചെ​യ്യു​മെ​ന്ന്​ ഉ​റ​പ്പി​ല്ലാ​ത്ത​തി​നാ​ൽ ഭീ​ഷ​ണി​ക്ക്​ വ​ഴ​ങ്ങി ആ​രും പ​ണം ന​ൽ​ക​രു​ത്.

ഈ ​സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന്​ ഇ​ര​യാ​വു​ന്ന​വ​രോ​ട്,​ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ണം ന​ൽ​കാ​ത്ത​പ​ക്ഷം ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ വി​പു​ല​മാ​യ രീ​തി​യി​ൽ പ​ര​സ്യ​പ്പെ​ടു​ത്തു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ്​ ലോ​ക​വ്യാ​പ​ക​മാ​യി ഈ ​ത​ട്ടി​പ്പ്.​ 

സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ വ​ഴി ക​ണ്ടു​പി​ടി​ക്കാ​നാ​വാ​ത്ത പ്ര​വ​ർ​ത്ത​ന​രീ​തി​യാ​ണ്​ വൈ​റ​സിേ​ൻ​റ​ത്. വി​ശ്വ​സ്​​ത​മെ​ന്ന്​ ഉ​റ​പ്പു​ള്ള ഇ–​മെ​യി​ലു​ക​ൾ മാ​ത്രം തു​റ​ക്കു​ക, സം​ശ​യ​ക​ര​മാ​യ അ​റ്റാ​ച്ച്​​മെൻറു​ക​ളും ലി​ങ്കു​ക​ളും തു​റ​ക്കാ​തി​രി​ക്കു​ക, ആ​ൻ​റി​വൈ​റ​സ്​ സോ​ഫ്​​റ്റ്​​വെ​യ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​​ണം. 

Post a Comment

0 Comments