NEWS UPDATE

6/recent/ticker-posts

ഓണ്‍ലൈന്‍ ഗെയിം കളിച്ച് മനോനിലതെററിയ അതിഥി തൊഴിലാളി ഉദുമ ടൗണില്‍ പരിഭ്രാന്തി പരത്തി

ഉദുമ: ഓണ്‍ലൈന്‍ ഗെയിം കളിച്ച മനോനില തെറ്റിയ അതിഥി തൊഴിലാളി ഉദുമ ടൗണില്‍ ഏറെ നേരം പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച രാവിലെ ഉദുമ സഹകരണ ബാങ്കിന് സമീപമാണ് സംഭവം.[www.malabarflash.com]

ഉദുമയിലെ ഒരു ലോഡ്ജില്‍ താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവാണ് റോഡില്‍ ഇറങ്ങി പരാക്രമം കാട്ടിയത് . റോഡിലൂടെ പോകുകയായിരുന്ന വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തുകയും റോഡില്‍ കിടക്കുകയും ചെയ്ത യുവാവ് ടാങ്കര്‍ ലോറി തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിക്കുകയും ലോറിയുടെ താക്കോല്‍ തട്ടിയെടുത്ത് ലോറി ഓടിച്ചു പോകാനും ശ്രമം നടത്തി. 

ഇതോടെ ടൗണില്‍ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. ഇതിനിടെ യുവാവിനെ പിടികൂടാന്‍ ശ്രമിച്ച നാട്ടുകാരെയും ശ്രമമുണ്ടായി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബേക്കല്‍ പോലീസും നാട്ടുകാരും മല്‍പിടുത്തത്തിലൂടെ എറെ പണിപ്പെട്ടാണ് യുവാവിനെ കീഴടക്കിയത്. പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലേക്ക് മാററി. 

യുവാവ് രാത്രി മുഴുവന്‍ ഓണ്‍ലൈനില്‍ ഗെയിം കളിക്കുമെന്ന് കൂടെ താമസിക്കുന്നവര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഗെയിമിലെ ചാലഞ്ച് ഏറെറടുത്തിരുന്നു. ഈ ചാലഞ്ച് പൂര്‍ത്തിയാക്കാന്‍ കഴിയാതെ ബഹളം വെച്ച യുവാവിനെ കൂടെ താമസിക്കുന്നവര്‍  രാത്രി ബേക്കല്‍ പോലീസില്‍ എത്തിക്കുകയും പോലീസ് താക്കീത് ചെയ്ത് വിട്ടയക്കുകയുമായിരുന്നു.
എന്നാല്‍ രാവിലെയോടെ യുവാവ് കൂടുതല്‍ അക്രമകാരിയാകുകയായിരുന്നു.
.
കര്‍ണ്ണാടകയിലെ പുത്തൂരിലുളള യുവാവിന്റെ സഹോദരനും ബന്ധുക്കളും സംഭവമറിഞ്ഞ് കാഞ്ഞങ്ങാട്ടെത്തിയിട്ടുണ്ട്‌

Post a Comment

0 Comments