NEWS UPDATE

6/recent/ticker-posts

Header Ads Widget

ads header

കോവിഡിനെതിരെ ‘ഡെക്‌സാമാതസോണ്‍’ ഫലപ്രാപ്തി കൈവരിച്ചതായി വിദഗ്ധര്‍

യുകെ: ലോകത്തിലാദ്യമായി കോവിഡ് രോഗത്തിനെതിരെ മരുന്ന് ഫലപ്രാപ്തിയില്ലെത്തിയതായി യു.കെയില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധര്‍. യു.കെയിലെ റിക്കവറി എന്ന ക്ലിനിക്കല്‍ ട്രയലിലാണ് വിലകുറഞ്ഞതും വ്യാപകമായതുമായ ഡെക്‌സാമാതസോണ്‍ (Dexamethasone) എന്ന മരുന്നാണ് കോവിഡിന് പ്രതിരോധ മരുന്നായി കണ്ടെത്തിയതെന്നാണ് അവകാശ വാദം.[www.malabarflash.com]

നിലവില്‍ പ്രചാരത്തിലുള്ള മരുന്ന് വെന്റിലേറ്ററില്‍ ചികിത്സയിലുള്ള മൂന്നിലൊന്ന് രോഗികളെ മരണത്തില്‍ നിന്നും പിടിച്ചുനിര്‍ത്തുന്നതാണെന്നും ഓക്‌സിജന്‍ സഹായത്തോടെയുള്ള രോഗികളില്‍ അഞ്ച് പേരില്‍ വരെ ഫലപ്രാപ്തിയുള്ളതാണെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

‘കോവിഡ് 19 ബാധിച്ച് വെന്റിലേറ്ററിലും ഓക്‌സിജന്‍ സഹായത്തോടെയും കഴിയുന്നവര്‍ക്ക് ഡെക്‌സാമാതസോണ്‍ നല്‍കി ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന് മരുന്നിന്റെ ട്രയല്‍ നയിക്കുന്ന ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍ മാര്‍ട്ടിന്‍ ലാന്‍ട്രി പറഞ്ഞു.

ഇത് വരെ ബ്രിട്ടണിലെ നിരവധി കോവിഡ് രോഗികളില്‍ ഡെക്‌സാമാതസോണ്‍ വെച്ച് ചികിത്സിച്ചതായും 5000ത്തിനടുത്ത് പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Post a Comment

0 Comments