NEWS UPDATE

6/recent/ticker-posts

വാട്‌സാപ്പ് പേമെന്റ് സംവിധാനം ബ്രസീലില്‍ അവതരിപ്പിച്ചു

ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പിന്റെ പേമെന്റ് സംവിധാനം ബ്രസീലില്‍ അവതരിപ്പിച്ചു. ഫെയ്സ്ബുക്ക് പേ ടെക്നോളജിയില്‍ പ്രവര്‍ത്തിക്കുന്ന വാട്സാപ്പ് പേമെന്റ് ബ്രസീലിയന്‍ ഫിന്‍ടെക്ക് കമ്പനിയായ സിയലോ ആണ് കൈകാര്യം ചെയ്യുക.[www.malabarflash.com]

ഫെയ്സ്ബുക്ക് വഴി മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ് ഇക്കാര്യം അറിയിച്ചത്. ചിത്രങ്ങള്‍ പങ്കുവെക്കുന്നത് പോലെ പണം അയക്കുന്നതും സ്വീകരിക്കുന്നതും എളുപ്പമാക്കിമാറ്റികയാണ്. ഇതുവഴി ചെറുകിട സ്ഥാപനങ്ങള്‍ക്ക് വാട്സാപ്പിനുള്ളില്‍ തന്നെ വില്‍പന നടത്താനാവും. സക്കര്‍ബര്‍ഗ് പറഞ്ഞു.

വാട്സാപ്പ് വഴിയുള്ള പണമിടപാട് ഉപയോക്താക്കള്‍ക്ക് സൗജന്യമാവും. എന്നാല്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് നിശ്ചിത തുക പ്രൊസസിങ് ചാര്‍ജ് ആയി നല്‍കേണ്ടി വരും.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കിയാണ് പണമിടപാട് നടത്തുന്നത്. വിസ, മാസ്റ്റര്‍കാര്‍ഡ്, ബാന്‍കോ ഡോ ബ്രസീല്‍, നൂബാങ്ക്, സിക്രെഡി തുടങ്ങിയ സേവനങ്ങളില്‍ നിന്നുള്ള കാര്‍ഡുകള്‍ വാട്സാപ്പ് പേമെന്റില്‍ പ്രവര്‍ത്തിക്കും.

ഇന്ത്യയ്ക്ക് ശേഷം വാട്സാപ്പ് പേമെന്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ബ്രസീല്‍. എന്നാല്‍ ബ്രസീലില്‍ ഔദ്യോഗികമായി തന്നെ വാട്സാപ്പ് പേമെന്റ് സേവനം ആരംഭിച്ചപ്പോഴും അധികൃതരില്‍ നിന്നും അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് 2018 മുതല്‍ ഇന്ത്യയില്‍ വാട്സാപ്പ് പേമെന്റ് ബീറ്റാ പതിപ്പില്‍ തന്നെയാണ് സേവനം നടത്തുന്നത്.

Post a Comment

0 Comments