Top News

മൂന്നര വയസുകാരിയുടെ തലയില്‍ അലൂമിനിയം പാത്രം കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ്

മാനന്തവാടി: മൂന്നര വയസുള്ള ബാലികയുടെ തലയില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ അലൂമിനിയം പാത്രം കുടുങ്ങി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനിടയില്‍ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ പാത്രം മുറിച്ചു മാറ്റി.[www.malabarflash.com]

എടവക വെസ്റ്റ്പാലമുക്ക് മുടമ്പത്ത് യൂസഫിന്റെ മകള്‍ നെഹ്ല ഫാത്തിമയുടെ തലയിലാണ് പാത്രം  കുടുങ്ങിയത്. ഉച്ചക്ക് രണ്ടു മണിയോടെയാണ് വീട്ടില്‍ നിന്നും കളിക്കുന്നതിനിടെ പാത്രം  കുടുങ്ങിയത്. ഇതോടെ കുട്ടിയെയും എടുത്ത് വീട്ടുകാര്‍ മാനന്തവാടി ഫയര്‍ഫോഴ്‌സ് ഓഫിസില്‍ എത്തുകയായിരുന്നു.

തുടര്‍ന്ന് ജീവനക്കാര്‍ കുട്ടിയുടെ തലയില്‍ നിന്നും അപകടം കൂടാതെ പാത്രം  മുറിച്ച് മാറ്റി. ഫയര്‍ഫോഴ്‌സ് ജീവനക്കാരോടുള്ള നന്ദിയും കുടുംബം അറിയിച്ചു. 

സ്റ്റേഷന്‍ ഓഫിസര്‍ ടി.ടി.ഗിരീശന്‍, സീനിയര്‍ ഫയര്‍ ഓഫിസര്‍ എന്‍.വി.ഷാജി, ഫയര്‍ ഓഫിസര്‍മാരായ എന്‍.എഫ്.ചന്ദ്രന്‍, ഇ.ജെ. മത്തായി, എം.വി.വിനു, പ്രവീണ്‍ കുമാര്‍ തുടങ്ങിയവരാണ് ചെമ്പ് മുറിച്ചുമാറ്റി കുട്ടിയെ രക്ഷിച്ചത്. 

Post a Comment

Previous Post Next Post