NEWS UPDATE

6/recent/ticker-posts

നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ മലയാളി ഗര്‍ഭിണി ജിദ്ദയില്‍ മരിച്ചു

റിയാദ്: നാട്ടിലേക്കു മടങ്ങാനൊരുങ്ങിയ മലയാളി ഗര്‍ഭിണി സൗദി അറേബ്യയിലെ ജിദ്ദയില്‍ മരിച്ചു. എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്ന തിരൂരങ്ങാടി കുണ്ടൂര്‍ ഒ ടി അനസിന്റെ ഭാര്യ ജാസിറ(27)യാണ് ബുധനാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്.[www.malabarflash.com]

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പുലര്‍ച്ചെ ജിദ്ദയിലെ ഹസന്‍ ഗസാവി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു. 

നാട്ടില്‍ പോവാനായി എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുമ്പോഴായിരുന്നു മരണം. ജാസിറയ്ക്കു നാലു വയസ്സുള്ള ഒരു ആണ്‍കുട്ടിയുണ്ട്. ഭര്‍ത്താവ് അനസ് ജിദ്ദയില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.

Post a Comment

0 Comments