ന്യൂഡല്‍ഹി: രാജ്യത്തെ ഭക്ഷ്യസുരക്ഷക്ക് കനത്ത വെല്ലുവിളിയുയർത്തി വെട്ടുകിളിക്കൂട്ടങ്ങള്‍ ഇന്ത്യയിലെത്തി. രാജസ്ഥാനിലെ ജയ്പൂര്‍, മധ്യപ്രദേശിലെ ഗ്വാളിയോര്‍, മൊറേന, ശിവ്പൂര്‍, മഹാരാഷ്ട്രയിലെ അമരാവതി, നാഗ്പുര്‍, വാര്‍ധ എന്നിവിടങ്ങളിലാണ് വെട്ടുകിളിക്കൂട്ടങ്ങളെത്തിയത്.[www.malabarflash.com]
ശല്യം രൂക്ഷമായ രാജസ്ഥാനില്‍ അഗ്നിശമന സേനയുടെ സഹായത്താലാണ് രാത്രിയിൽ കീടനാശിനി തളിച്ച് ഇവയെ കൂട്ടത്തോടെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.
കാല്‍നൂറ്റാണ്ടു മുമ്പ് ഇത്തരമൊരു വെട്ടുകിളിഭീഷണി രാജസ്ഥാനിലുണ്ടായിരുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ഈ തരത്തിലൊന്ന് ജീവിതത്തിലാദ്യമായാണ് കര്‍ഷകര്‍ കാണുന്നതെന്ന് അജ്മീരിലെ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വിജയ കുമാര്‍ ശര്‍മ പറഞ്ഞു. 1362 ഹെക്ടര്‍ ഭൂമിയില്‍നിന്ന് ഈരീതിയില്‍ ഇവയെ തുരത്തിയെന്നും വെട്ടുകിളിശല്യം അജ്മീരില്‍ ഏറക്കുറെ നിയന്ത്രണവിധേയമാക്കിയെന്നും ശര്‍മ പറഞ്ഞു.
ജൂലൈ മുതല്‍ ഒക്ടോബര്‍വരെയുള്ള മാസങ്ങളിലാണ് വെട്ടുകിളികള്‍ മുന്‍കാലങ്ങളില്‍ വന്നിരുന്നത്. എന്നാല്‍, ഈ വര്‍ഷം ഏപ്രില്‍ 11നുതന്നെ രാജസ്ഥാനിലെ ജയ്സല്‍മീറിലും ഗംഗനഗറിലും ഇവയെ കണ്ടതായി കേന്ദ്ര കൃഷിമന്ത്രാലയത്തിെൻറ വെട്ടുകിളി മുന്നറിയിപ്പ് സംഘടന (എല്‍.ഡബ്ല്യു.ഒ)യിലെ ശാസ്ത്രജ്ഞര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കാറ്റിന്റെ ഗതിക്കനുസരിച്ച് പറക്കുന്നവയായതുകൊണ്ടാണ് അവ ജയ്പുരിലെത്തിയതെന്ന് കൃഷിമന്ത്രാലയത്തിലെ വെട്ടുകിളി നിരീക്ഷണ സംഘടനയുടെ ചുമതലയുള്ള കെ.എല്‍. ഗുര്‍ജര്‍ പറഞ്ഞു. ഇപ്പോള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഉള്ള ഇവയെ നിയന്ത്രിക്കുക പ്രയാസമല്ലെന്നാണ് ഗുര്‍ജര്‍ പറയുന്നത്.
നവംബറില്‍ കിഴക്കന്‍ ആഫ്രിക്കയില്‍ പെരുകിയ വെട്ടുകിളിക്കൂട്ടം അവിടെ വിളകള്‍ നശിപ്പിച്ചശേഷമാണ് ഈ വര്‍ഷമാദ്യം തെക്കന്‍ ഇറാനിലേക്കും പാകിസ്താനിലേക്കും എത്തിയത്. കാലവര്‍ഷാരംഭത്തോടെ മുട്ടയിട്ടുതുടങ്ങുന്ന വെട്ടുകിളികള്‍ തുടര്‍ന്ന് രണ്ടുമാസത്തിലേറെ സന്താനോല്പാദനം നടത്തുന്നതോടെ ഖാരിഫ് വിളകള്‍ക്കും ഭക്ഷ്യസുരക്ഷക്കും വലിയ ഭീഷണിയാകും.
പെട്ടെന്ന് പെരുകുകയും ഒരു ദിവസം 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കുകയും ചെയ്യുന്ന ചെറിയ കൊമ്പുള്ള ഒരു തരം പുല്ച്ചാടിയാണിത്. സഞ്ചരിക്കുന്ന വഴികളിലെ പച്ചപ്പെല്ലാം ഞൊടിയിടകൊണ്ട് തിന്നുതീര്‍ക്കുന്ന ഇവ പല തരത്തിലുള്ള ധാന്യവിളകളെയും കൂട്ടത്തോടെ നശിപ്പിക്കും.
നിയന്ത്രിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷക്കുതന്നെ ഭീഷണിയാകും. ഇത്യോപ്യയിലും സോമാലിയയിലും കാല് നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഭക്ഷ്യനാശം വരുത്തിയത് ഇവയാണ്. ഒരു പെണ്വെട്ടുകിളി മൂന്നു മാസംകൊണ്ട് 90 മുട്ടകളിടും. അങ്ങനെ ഒരു ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ നാലു കോടി മുതല്‍ എട്ടു കോടി വരെ വെട്ടുകിളികള്‍ വ്യാപിക്കും.

0 Comments