ഹരിപ്പാട്: ഒറ്റക്ക് താമസിച്ചിരുന്ന റിട്ട. അധ്യാപികയെ തെരുവുനായ് കടിച്ചുകൊന്നു. ഹരിപ്പാട് പിലാപ്പുഴ വടേകാട്ട് വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ രാജമ്മക്കാണ് (87) ദാരുണാന്ത്യം.[www.malabarflash.com]
കൂട്ടുകിടക്കാറുള്ള അയൽവാസി രാത്രിയിൽ എത്തിയപ്പോഴാണ് ദേഹമാസകലം കടിയേറ്റനിലയിൽ വീടിനുസമീപം കിടന്ന രാജമ്മയെ കണ്ടത്.
ചൊവ്വാഴ്ച വൈകീട്ട് ഏഴോടെ ആയിരുന്നു സംഭവം. പറമ്പിൽ കൂട്ടിയിട്ടിരുന്ന കരിയിലക്ക് തീ ഇടാൻ പോയപ്പോൾ തെരുവുനായ് ആക്രമിച്ചതാണെന്ന് കരുതുന്നു. തലയുടെ പിൻഭാഗത്തും കൈയിലും ആഴത്തിൽ കടിയേറ്റിട്ടുണ്ട്.
ഇവരുടെ വീടിന്റെ പറമ്പ് കഴിഞ്ഞ് ഏറെ ദൂരത്താണ് മറ്റുവീടുകൾ. അതിനാൽ ആരും സംഭവം അറിഞ്ഞിരുന്നില്ല. രാത്രിയിൽ എത്തി വാതിലിൽ മുട്ടിയിട്ടും തുറക്കാത്തതിനെത്തുടർന്ന് അയൽവാസി സമീപത്തെ വീട്ടിലെ ആളിനെ കൂട്ടി പരിസരം നോക്കിയപ്പോഴാണ് പരിക്കേറ്റ നിലയിൽ ബോധരഹിതയായി രാജമ്മയെ കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ആരൂർ എൽ.പി സ്കൂളിലെ റിട്ട. ഹെഡ്മിസ്ട്രസ് ആണ്. മക്കൾ: ശ്രീകുമാർ, സന്ധ്യ, മിനി. മരുമക്കൾ: ചന്ദ്രമോഹനബാബു, മോഹൻകുമാർ, അനിത.

0 Comments