NEWS UPDATE

6/recent/ticker-posts

എസ്എസ്എൽസി, പ്ലസ്ടു, സര്‍വകലാശാല ഉള്‍പ്പെടെ എല്ലാ പരീക്ഷകളും മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാൻ സർ‌ക്കാർ തീരുമാനിച്ചു. ഹൈസ്കൂൾ, പ്ലസ്‌വണ്‍, പ്ലസ്‌ടു പരീക്ഷകളും സർവകലാശാല പരീക്ഷകളുമാണ് മാറ്റിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെതാണ് തീരുമാനം. 8,9 ക്ലാസുകളിലെ പരീക്ഷകൾ ഉപേക്ഷിച്ചു.[www.malabarflash.com]

എംജി സർവകലാശാല ഇന്നു നടക്കേണ്ടിയിരുന്ന പരീക്ഷകളും മാറ്റി. ചോദ്യ പേപ്പർ അയച്ചെങ്കിലും വിതരണം ചെയ്തിട്ടില്ലെന്നു കണ്ടെത്തിയതിനാലാണിത്. നേരത്തെ വെള്ളിയാഴ്ച പരീക്ഷകൾ മാറ്റേണ്ടെന്നായിരുന്നു തീരുമാനം.

കാലിക്കറ്റ് സർവകലാശാലാവെള്ളിയാഴ്ച  ഉച്ചകഴിഞ്ഞു നടത്താനിരുന്ന പരീക്ഷകൾ ഉൾപ്പെടെ എല്ലാ പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചതായി റജിസ്ട്രാർ അറിയിച്ചു.

കണ്ണൂർ സർവ്വകലാശാല വെള്ളിയാഴ്ച  മുതൽ നടക്കാനിരിക്കുന്നതുൾപ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷ കൺട്രോളർ ഡോ. പി. ജെ. വിൻസെന്റ് അറിയിച്ചു

പരീക്ഷകൾ മാറ്റിവയ്ക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചിട്ടും പരീക്ഷകൾ തുടരുന്നത് ശരിയല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ മുൻ നിലപാട് തിരുത്തിയത്. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകൾ മാറ്റിയിട്ടും പരീക്ഷകൾ മാറ്റാത്ത സർക്കാർ നിലപാടിനെതിരെ വിമർശനം ഉയർന്നിരുന്നു. 

സർവകലാശാല പരീക്ഷകൾ മാറ്റണമെന്ന യുജിസി നിർദേശവും സർക്കാർ ഇന്നലെ തള്ളിയിരുന്നു. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശ്വാസം പകരുന്നതാണ് സർക്കാർ നടപടി. ശേഷിക്കുന്ന പരീക്ഷകൾ എപ്പോൾ നടത്തണമെന്ന് പിന്നീട് ചർച്ച ചെയ്തു തീരുമാനിക്കും.

Post a Comment

0 Comments