Top News

കോവിഡ്-19; പള്ളികളില്‍ ജുമുഅ നിസ്‌കാരം നിര്‍ത്തിവെക്കാന്‍ പോലീസ് നോട്ടീസ് നല്‍കി

കാസര്‍കോട്: കോവിഡ്-19 കാസര്‍കോട്ട് രണ്ടാമതൊരാളിലും സ്ഥിരീകരിച്ചതോടെ പള്ളികളില്‍ ജുമുഅ നിസ്‌കാരം നടത്താന്‍ പാടില്ലെന്ന് കാണിച്ച്  കാസര്‍കോട്, ബേക്കൽ പോലീസ് പള്ളി കമ്മിറ്റി ഭാരവാഹികള്‍ക്ക് കത്ത് നല്‍കി.[www.malabarflash.com]

സ്‌റ്റേഷന്‍ പരിധിയിലുള്ള പള്ളികളില്‍ ജുമുഅ നിസ്‌കാരം നടത്തുവാന്‍ പാടില്ലെന്നും ആളുകളെ കൂട്ടംകൂട്ടി പ്രാര്‍ത്ഥന നടത്തുവാന്‍ പാടില്ലെന്നും നിസ്‌കാരം കഴിവതും അവരവരുടെ വീട്ടില്‍ തന്നെ നടത്തുവാന്‍ നിര്‍ദേശം നല്‍കണമെന്നും പോലീസ് വ്യക്തമാക്കി.

സംസ്ഥാന കൊറോണ ഭീതിയമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ആഘോഷപരിപാടികളും മറ്റും നിരോധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മതപരമായ പരിപാടികളും ഒഴിവാക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയത്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

 

Post a Comment

Previous Post Next Post