NEWS UPDATE

6/recent/ticker-posts

ആറു പേരില്‍ മൂന്നുപേര്‍ കളനാട് സ്വദേശിയുടെ ബന്ധുക്കള്‍: രോഗികളില്‍ സ്ത്രീകളും രണ്ടു വയസുള്ള കുട്ടിയും

കാസര്‍കോട്: ജില്ലയില്‍ പുതിയതായി കൊറോണ സ്ഥിരീകരിച്ച ആറുപേരില്‍ മൂന്നുപേര്‍ 17ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച കളനാട് സ്വദേശിയുടെ അടുത്ത ബന്ധുക്കള്‍.[www.malabarflash.com]

ഇവരില്‍ രണ്ട് സ്ത്രീകളും രണ്ട് വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു. ഇവരെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

17ന് കോവിഡ് പോസിറ്റീവായ കളനാട് സ്വദേശിയോടൊപ്പം കാറില്‍ സഞ്ചരിച്ച വ്യക്തിയാണ് കോവിഡ് സ്ഥിരീകരിച്ച മറ്റൊരാള്‍. ഇയാളെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായി ഡിഎംഒ ഡോ എവി രാംദാസ് അറിയിച്ചു. 

കോവിഡ് സ്ഥിരീകരിച്ച മറ്റു രണ്ടു പേര്‍ ദുബൈയില്‍ നിന്നും വന്നവരാണ്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഡി എം ഒ ഡോ. എ വി രാംദാസ് അറിയിച്ചു. 

ഇതില്‍ ഒരാള്‍ക്ക് 52 വയസുണ്ട്. ഇയാള്‍ ഈ മാസം 17 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലൂടെയാണ് വന്നത്. മറ്റൊരാള്‍ക്ക് 27 വയസുണ്ട്. ഇയാള്‍ 17 ന് ദുബൈയില്‍ നിന്നും മംഗളൂരു വിമാനത്താവളം വഴിയാണ് വന്നത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതായി ഡി.എം.ഒ ഡോ എവി രാംദാസ് അറിയിച്ചു.

Post a Comment

0 Comments