NEWS UPDATE

6/recent/ticker-posts

പെരിയ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി പീതാംബരന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഭാര്യയെയും മകളെയും അക്രമിച്ച കേസില്‍ ഒമ്പതുമാസം തടവ് ശിക്ഷ

കാഞ്ഞങ്ങാട്: പെരിയ കല്യോട്ട് ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതിയും സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായ എ പീതാംബരനെയും കൂട്ടുപ്രതി കല്യോട്ടെ സുരേന്ദ്രനെയും കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഭാര്യയെയും മകളെയും വീടുകയറി അക്രമിച്ച കേസില്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസത്രേട്ട്(രണ്ട്) കോടതി ഒമ്പതുമാസം തടവിനും 3000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.[www.malabarflash.com]

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കല്യോട്ട് മൂരിയാനത്തെ ഭാസ്‌കരന്റെ വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യ തങ്കമണിയെയും മകളെയും അക്രമിക്കുകയും മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.448 വകുപ്പ് പ്രകാരം അതിക്രമിച്ചുകടന്നതിന് മൂന്നുമാസം തടവും ആയുധം കാട്ടി ഭീഷണിപ്പെടുത്തിയതിന് ആറുമാസം തടവുമാണ് ശിക്ഷ.

2019 ജനുവരി ഒന്നിന് രാത്രി എട്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. വീടാക്രമിച്ച മറ്റൊരു കേസില്‍ പീതാംബരനെ നേരത്തെ ഏഴുമാസം തടവിനും ആറായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു.

Post a Comment

0 Comments