കാഞ്ഞങ്ങാട്: അര്‍ധരാത്രി പതിനാറുകാരിയെ കാണാനെത്തിയ പതിനെട്ടുകാരനെ സ്വീകരിച്ചത് ഇരുട്ടടി. തുടര്‍ന്ന് കെട്ടിയിട്ട് പൊതിരെ തല്ലിയ ശേഷം പോലീസിന് കൈമാറി.[www.malabarflash.com]
അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനാറുകാരിയായ കാമുകിയെ കാണാനാണ് പതിനെട്ടുകാരന്‍ അര്‍ദ്ധരാത്രി എത്തിയത്. ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ബഹളം വെച്ചതോടെ കാമുകിയുമായുള്ള കൂടിക്കാഴ്ച നിര്‍ത്തി യുവാവ് ഇരുട്ടിലൂടെ ഓടി.
എന്നാല്‍ ബഹളം കേട്ട് ഓടിയെത്തിയവര്‍ പതിനെട്ടുകാരന് ഇരുട്ടടി നല്‍കി. പിന്നെ മരത്തില്‍കെട്ടിയിട്ട് അടി തുടര്‍ന്നു. വിവരമറിഞ്ഞെത്തിയ പോലീസിന് യുവാവിനെ കൈമാറി. എന്നാല്‍ കാമുകിക്ക് പരാതിയില്ലാത്തതിനാല്‍ യുവാവിനെ പിന്നീട് പോലീസ് താക്കീത് നല്‍കി വിട്ടയച്ചു.
0 Comments