കരുനാഗപ്പള്ളി: സംസ്ഥാനത്ത് കാണാതെ പോകുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കാണാതെപോകുന്ന ഈ കുട്ടികളൊക്കെ എവിടെപ്പോകുന്നു?. ഭിക്ഷാടന മാഫിയയാണോ ഇതിന് പിന്നിൽ അതോ വേറെ വല്ലവരുമോ...?[www.malabarflash.com]
കഴിഞ്ഞ ദിവസമാണ് സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച തമിഴ്നാട്ടുകാരിയായ നാടോടി സ്ത്രീയെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചത്.
തമിഴ്നാട് പൊള്ളാച്ചി സ്വദേശി ജ്യോതിലിംഗമാണ് (76) പിടിയിലായത്. കുട്ടിയെ കൊണ്ടുവന്നു തന്നാൽ പൈസ തരാമെന്ന് ഒരു ഡോക്ടർ പറഞ്ഞെന്നും, മയിലണ്ണൻ എന്നയാളാണ് തന്നെ ലോറിയിൽ കൊണ്ടുവന്നതെന്നുമാണ് ഇവർ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

ഡോക്ടർ എന്തിനാണ് ഒരു കുട്ടിയെ കൊണ്ടുവരാൻ പറയുന്നത്? ഇവർ പറഞ്ഞത് സത്യമാണെങ്കിൽ സംഭവത്തിന് പിന്നിൽ അവയവക്കച്ചവട മാഫിയ ആകാനുള്ള സാദ്ധ്യത തള്ളിക്കളയാൻ പറ്റില്ല.
അതേസമയം, ജ്യോതിലിംഗം പരസ്‌പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും, ഇവർക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജ്യോതിയെ കോടതിയിൽ ഹാജരാക്കും.
തുറയിൽകുന്ന് എസ്.എൻ യു.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയും, തുറയിൽകുന്ന് ചെറുചങ്ങനാട്ട് വീട്ടിൽ നോയൽ - ഷാനി ദമ്പതികളുടെ മൂത്ത മകളുമായ ജാസ്മിനെയാണ് (9) വ്യാഴാഴ്ച രാവിലെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.

രാവിലെ സ്കൂളിൽ പോകാൻ യൂണിഫോം ധരിച്ചെത്തിയ ജാസ്മിനെ അടുത്തുള്ള കടയിൽ നിന്ന് മുളക് പൊടി വാങ്ങാൻ അമ്മ പറഞ്ഞുവിട്ടു. ഈ സമയം പ്രാകൃതവേഷം ധരിച്ച് നടന്നുവരുകയായിരുന്ന നാടോടി സ്ത്രീ 'മോളെ വരുന്നോ'യെന്ന് ചോദിച്ച് കൈയിൽ കടന്നുപിടിച്ചു. പേടിച്ച് നിലവിളിച്ച് പെൺകുട്ടി അടുത്തുള്ള ഷാജിയുടെ വീട്ടിൽ ഓടിക്കയറി വിവരം പറഞ്ഞു. അപ്പോഴേക്കും നാടോടി സ്ത്രീ ഏറെ ദൂരം പോയിരുന്നു.
തുടർന്ന് യുവാക്കൾ ബൈക്കിലെത്തി തുറയിൽകുന്ന് ക്ഷേത്രത്തിന് സമീപം വച്ച് ഇവരെ തടഞ്ഞുനിർത്തുകയും ശേഷം പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
0 Comments