NEWS UPDATE

6/recent/ticker-posts

ഡല്‍ഹി സംഘര്‍ഷം: തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ഡല്‍ഹി ഹൈക്കോടതി തടഞ്ഞു

ന്യൂഡല്‍ഹി: ഡല്‍ഹി സംഘര്‍ഷത്തില്‍ മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങള്‍ മാര്‍ച്ച് 11 വരെ സംസ്‌കരിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി. പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തണമെന്നും ഡി എന്‍ എ സാമ്പിളുകള്‍ ശേഖരിച്ച് സൂക്ഷിക്കണമെന്നും ആശുപത്രികളോട് കോടതി നിര്‍ദേശിച്ചു.[www.malabarflash.com]

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തില്‍ 53 പേരാണ് കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. അതേ സമയം ഇതിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


കാണാതായവരുടേയും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന അജ്ഞാത മൃതദേഹങ്ങളുടേയും വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് വ്യാഴാഴച ഡല്‍ഹി ഹൈകോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. സംഘര്‍ഷത്തില്‍ നൂറ് കണക്കിന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Post a Comment

0 Comments