NEWS UPDATE

6/recent/ticker-posts

കാമുകനൊപ്പം പോവാന്‍ മക്കളെ ഉപേക്ഷിച്ചു; അധ്യാപിക അറസ്റ്റില്‍

കല്‍പറ്റ: രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ അധ്യാപികയേയും കാമുകനേയും പോലിസ് അറസ്റ്റ് ചെയ്തു. മുട്ടില്‍ പഞ്ചായത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയാണ് പിടിയിലായത്.[www.malabarflash.com]

അധ്യാപിക നാലരയും ഒന്നരയും വയസ്സുള്ള രണ്ടു മക്കളുടെ അമ്മയാണ്. കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം സുല്‍ത്താന്‍ ബത്തേരിയില്‍ ആണ് താമസിച്ച് വന്നിരുന്നത്. യുവതിയുടെ പിതാവിന്റെ പരാതിയെതുടര്‍ന്ന്  കമ്പളക്കാട് സിഐ രാംജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. 

യുവതിക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 87 വകുപ്പുകള്‍ ചേര്‍ത്ത് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാമുകനെതിരേ പ്രേരണാകുറ്റത്തിനാണ് കേസെടുത്തത്.ഐപിസി 317, 109 വകുപ്പുകളാണ് ഇവര്‍ക്കെതിരേയുള്ള കേസില്‍ ചേര്‍ത്തിരിക്കുന്നത്.

Post a Comment

0 Comments