Top News

കണ്ണൂരില്‍ തൊഴിലുറപ്പ് ജോലിക്കിടെ ബോംബ് പൊട്ടി സ്ത്രീക്ക്‌ പരിക്ക്‌

കണ്ണൂര്‍: കണ്ണൂരില്‍ തൊഴിലുറപ്പ് ജോലിക്കിടെ ഉണ്ടായ സ്‌ഫോടനത്തില്‍ തൊഴിലാളിക്ക് പരിക്ക്. മുഴക്കുന്ന് മാമ്പറത്ത് ഓമന ദയാനന്ദനാണ് പരിക്കേറ്റത്. ഇവരെ ഇരട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.[www.malabarflash.com]

ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടുകൂടിയാണ് മുഴക്കുന്ന് പഞ്ചായത്തില്‍ മാമ്പുറത്ത് സ്‌ഫോടനമുണ്ടായത്. ജോലിക്കിടെ നാടന്‍ ബോംബ് പൊട്ടുകയായിരുന്നു.

സ്‌ഫോടനത്തില്‍ ഓമന ദയാനന്ദന്‍ എന്ന സ്ത്രീക്കാണ് ഗരുതരമായി പരിക്കേറ്റിരിക്കുന്നത്. കാലുകള്‍ക്കും വലതുകൈയ്ക്കുമാണ് പരിക്കേറ്റത്. ഇവര്‍ക്കൊപ്പം ജോലിയെടുത്തിരുന്ന മറ്റു സ്ത്രീകള്‍ക്കും നിസാര പരിക്കേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബോംബ് സ്‌ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Post a Comment

Previous Post Next Post