NEWS UPDATE

6/recent/ticker-posts

കോവിഡ്​: യു.എ.ഇയിൽ രണ്ട്​ മരണം

ദുബൈ: യു.എ.ഇയിൽ കോവിഡ് 19​ ബാധിച്ച്​ ചികിത്സയിലായിരുന്ന രണ്ടു പേർ മരിച്ചു. യൂറോപ്പിൽ നിന്നെത്തിയ 78കാരനായ അറബ്​ പൗരനും 58 വയസുള്ള ഏഷ്യക്കാരനുമാണ്​ മരിച്ചതെന്ന്​ യു.എ.ഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.[www.malabarflash.com]

മറ്റു പല രോഗങ്ങളും കൊണ്ട്​ അവശത അനുഭവിച്ചു വരികയായിരുന്നു ഇരുവരും എന്നറിയുന്നു. ജനുവരി 29ന്​ ആദ്യ കോവിഡ്​ കേസ്​ റിപ്പോർട്ട്​ ചെയ്​ത രാജ്യത്ത്​ ഇതുവരെ 140 കേസുകളാണുണ്ടായിരുന്നത്​. ഇതാദ്യമായാണ്​ മരണം. 

പ്രതിരോധ പ്രവർത്തനങ്ങൾ രാജ്യം ഇതോടെ കൂടുതൽ കടുപ്പിക്കുമെന്നുറപ്പായി.

Post a Comment

0 Comments