Top News

സര്‍ക്കാര്‍ നിയന്ത്രണംലംഘിച്ച് കറങ്ങിനടന്നതിന് കോവിഡ് രോഗം സ്ഥിരീകരിച്ച 47 കാരന്റെ സുഹൃത്തിനെതിരെ പോലീസ് കേസ്

കാസര്‍കോട്: കോവിഡ്-19 പടര്‍ന്നുപിടിക്കുന്നതിനിടെ സര്‍ക്കാര്‍ നിയന്ത്രണംലംഘിച്ച് കറങ്ങിനടന്നതിന് രോഗം സ്ഥിരീകരിച്ച 47 കാരന്റെ സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. എരിയാല്‍ സ്വദേശി അബ്ദുല്‍ ഖാദറി (48)നെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.[www.malabarflash.com]

സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതെയും ആരോഗ്യ വകുപ്പ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ പറഞ്ഞിട്ടും അതുകേള്‍ക്കാതെ പല സ്ഥലത്തും കറങ്ങുകയും ചെയ്തതിനാണ് കേസ്.

നാട്ടുകാരാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. കോഴിക്കോട് മുതല്‍ കാസര്‍കോടു വരെ ഇയാള്‍ നാടു മുഴുവന്‍ കറങ്ങിയതാണ് പോലീസിന് പരാതി ലഭിച്ചു.

Post a Comment

Previous Post Next Post