Top News

കാസർകോട്ടെ കോവിഡ് രോഗി കണ്ണൂരിലുമെത്തി,20 പേർ നിരീക്ഷണത്തിൽ

കണ്ണൂർ: കോവിഡ് 19 സ്ഥിരീകരിച്ച കാസകോട്  സ്വദേശി കണ്ണൂരിലുമെത്തി. തളിപ്പറമ്പിലെ ഒരു മരണവീട്ടിൽ ഇദ്ദേഹം എത്തിയതായാണ് സൂചന. അടുത്ത് സമ്പർക്കം പുലർത്തിയ 20 പേർ കണ്ണൂരില്‍ നിരീക്ഷണത്തിലാണ്.[www.malabarflash.com]

എന്നാൽ ഇയാളുടെ സഞ്ചാരപഥം പൂർണമായി പുറത്തുവിടാൻ കാസകോട് ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. രോഗി പല കാര്യങ്ങളും മറയ്ക്കുകയാണെന്നും ആക്ഷേപമുണ്ട്.

ചില വിവരങ്ങൾ അടിസ്ഥാനമാക്കി ഇയാളുടെ പ്രൈമറി കോൺടാക്റ്റ് കണ്ടെത്താൻ ആരോഗ്യവകുപ്പ് നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് കണ്ണൂരിലെത്തിയ വിവരം ലഭിച്ചത്. തുടർന്ന് കണ്ണൂർ ഡിഎംഒയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുപത് പ്രൈമറി കോൺടാക്റ്റുകൾ കണ്ടെത്തി നിരീക്ഷണത്തിൽ ആക്കിയത്. എണ്ണം കൂടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

Post a Comment

Previous Post Next Post