കണ്ണൂർ: കടൽത്തീരത്തെ കരിങ്കല്ലുകൾക്കിടയിൽ ഒന്നരവയസുള്ള മകൻ വിയാനെ എറിഞ്ഞുകൊന്ന തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യയെ (22) തെളിവെടുപ്പിനായി എത്തിച്ചപ്പോൾ നാട്ടുകാരുടെ പ്രതിഷേധവും സങ്കടവും അണപൊട്ടി.[www.malabarflash.com]
ശരണ്യയ്ക്കുനേരേ അസഭ്യവർഷം ചൊരിഞ്ഞ സ്ത്രീകൾ ഒരുവേള കൈയേറ്റം നടത്താനും ശ്രമിച്ചു. ബുധനാഴ്ച രാവിലെ 9.30നാണ് കനത്ത പോലീസ് സുരക്ഷയിൽ ശരണ്യയെ തയ്യിൽ കടപ്പുറത്ത് കൊണ്ടുവന്നത്. കുഞ്ഞിനെ എറിഞ്ഞുകൊലപ്പെടുത്തിയ സ്ഥലം പോലീസിന് കാണിച്ചുനൽകുകയും കൊല നടത്തിയ രീതി വിവരിക്കുകയും ചെയ്തശേഷം തിരിച്ച് ജീപ്പിലേക്കു കയറുമ്പോൾ മുഖത്ത് സങ്കടം പ്രകടമായിരുന്നു.
പിന്നീട് ശരണ്യ കുടുംബത്തോടൊപ്പം താമസിച്ച തയ്യിലിലെ വീട്ടിലേക്കാണു കൊണ്ടുപോയത്. വീട്ടിൽ കയറിയതോടെ ശരണ്യയുടെ അമ്മയും സഹോദരിയും മറ്റു ബന്ധുക്കളും ദുഃഖം താങ്ങാനാകാതെ ഉച്ചത്തിൽ കരയുന്നുണ്ടായിരുന്നു. കുഞ്ഞ് അവസാനമായി കിടന്നുറങ്ങിയ മുറിയും ഉപയോഗിച്ച കളിപ്പാട്ടങ്ങൾ ഉൾപ്പെടെയുള്ളവയും പോലീസ് പരിശോധിച്ചു. അവസാനമായി കുടിച്ച പാൽക്കുപ്പി പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
മകൻ വിയാനുമായി കടൽത്തീരത്തെത്തിയ ശരണ്യ കുഞ്ഞിന്റെ മരണം ഉറപ്പിച്ചശേഷമാണ് വീട്ടിലേക്കു മടങ്ങിയത്. ഉറക്കത്തിലായിരുന്ന കുഞ്ഞിനെ കടൽഭിത്തിയിൽ കിടത്തിയശേഷം താഴേക്ക് തള്ളിയിടുകയായിരുന്നു. ഉറക്കമുണർന്ന കുഞ്ഞ് വേദനകൊണ്ട് നിലവിളിച്ചപ്പോൾ അവിടേക്ക് ഓടിയെത്തിയ ശരണ്യ കരച്ചിൽ ആരും കേൾക്കാതിരിക്കാൻ മുഖം പൊത്തിപ്പിടിച്ചു. തുടർന്ന് പരിസരം വീക്ഷിച്ച് ആരുമില്ലെന്ന് ഉറപ്പുവരുത്തിയശേഷം കുഞ്ഞിനെ കരിങ്കല്ലുകൾക്കിടയിലേക്ക് എറിയുകയായിരുന്നു. കരിങ്കല്ലിൽ വീണ് തലയോട്ടി തകർന്നാണ് മരിച്ചത്.
ഫോണിന്റെയും നിലാവിന്റെയും വെളിച്ചത്തിൽ വീട്ടിൽനിന്നു കടപ്പുറത്തേക്ക് എത്തിയ വഴിയും പോലീസിനോടു ശരണ്യ വിശദീകരിച്ചു. തെളിവെടുപ്പിന് എത്തിച്ച ശരണ്യയെ കണ്ടപ്പോൾ അവരുടെ അച്ഛൻ വത്സരാജ് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞത് അവളെയും ഇങ്ങനെ കടലിലെറിഞ്ഞ് കൊന്നു കളഞ്ഞേക്ക് സാറന്മാരെ എന്നായിരുന്നു.
ശരണ്യക്കുനേരെ പാഞ്ഞടുത്ത വത്സരാജിനെ ബന്ധുക്കൾ ഏറെ ക്ലേശിച്ചാണ് തടഞ്ഞുനിർത്തിയത്. വത്സരാജിനും റീനയ്ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു കൊച്ചുമകനായ വിയാൻ.
കാമുകനുമൊത്ത് ജീവിക്കാനുള്ള ആഗ്രഹമാണ് കുഞ്ഞിനെ കൊല്ലാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് ശരണ്യയുടെ മൊഴി. 18 വയസ് തികയുംമുമ്പായിരുന്നു ശരണ്യയുടെ വിവാഹം. ഫേസ്ബുക്ക്വഴി പരിചയപ്പെട്ടാണ് വ്യത്യസ്ത ജാതിയിൽപ്പെട്ട പ്രണവിനെ വിവാഹം ചെയ്തത്. വീട്ടുകാർ എതിർത്തെങ്കിലും ശരണ്യയുടെ പിടിവാശിക്കുമുന്നിൽ വഴങ്ങുകയായിരുന്നു. എന്നാൽ, വൈകാതെതന്നെ ആ ബന്ധം തകരുകയായിരുന്നു.
സിറ്റി സിഐ പി.ആർ. സതീശൻ, എസ്ഐമാരായ നെൽസൺ നിക്കോളാസ്, ഷാജി, സീനിയർ സിപിഒമാരായ ഷാജി, സന്ദീപ്, ഗഫൂർ എന്നിവരും എസ്പിയുടെ സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ സുജിത്ത്, മിഥുൻ, സുഭാഷ്, മഹേഷ്, അജിത്ത് എന്നിവരുടെ സുരക്ഷയിലാണ് ശരണ്യയെ തെളിവെടുപ്പിനായി എത്തിച്ചത്.

0 Comments