ചെന്നൈ: സിനിമാ ഷൂട്ടിങ്ങിനിടെ ക്രെയിൻ മറിഞ്ഞ് മൂന്നു മരണം. കമൽഹാസൻ നായകനായി ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഇന്ത്യൻ 2’ന്റെ ചിത്രീകരണത്തിനിടെയാണ് അപകടം. സഹസംവിധായകൻ ചന്ദ്രൻ (60), ശങ്കറിന്റെ സഹായി മധു (29), സെറ്റിൽ ഭക്ഷണം വിതരണം ചെയ്യുന്ന കൃഷ്ണ എന്നിവരാണ് മരിച്ചത്.[www.malabarflash.com]
പത്തു പേർക്ക് പരുക്കേറ്റതായാണ് ലഭിക്കുന്ന വിവരം. സംവിധായകൻ ശങ്കറിന് കാലിനു ഗുരുതര പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. ഇവരെ സവിത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂനമല്ലിയിലുള്ള ഇവിപി ഫിലിം സിറ്റിയിലെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ രാത്രി പത്തോടെയാണ് അപകടം.
ഒരു സീനിന്‍റെ ചിത്രീകരണത്തിനായുള്ള തയാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിൻ സംവിധായകൻ ഉൾപ്പെടെ ഉള്ളവർ ഇരുന്ന ടെന്റിനു മുകളിലേക്കു മറിയുകയായിരുന്നു. അപകടസമയം കമൽഹാസൻ ലൊക്കേഷനിൽ ഉണ്ടായിരുന്നുവെന്നാണ് സൂചന.

0 Comments