ഉദുമ: യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കും ദുർഭരണത്തിനുമെതിരെയും ഉദുമ പഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ തിങ്കളാഴ്‌ച മാർച്ചും ധർണയും സംഘടിപ്പിക്കും.[www.malabarflash.com]
രാവിലെ 9.30ന് പാലക്കുന്ന് കേന്ദ്രീകരിച്ച് മാർച്ച് ആരംഭിക്കും. ജില്ലാ വൈസ് പ്രസിഡന്റ് എ വി ശിവപ്രസാദ് ധർണ ഉദ്‌ഘാടനം ചെയ്യും.
പഞ്ചായത്തംഗത്തിന്റെ അനധികൃത കെട്ടിടത്തിന്റെ ഫയലുകൾ മുക്കിയ പഞ്ചായത്ത് ഭരണസമിതിയെ പിരിച്ചുവിടുക, ആരോപണ വിധയനായ പഞ്ചായത്തംഗം രാജിവെക്കുക, കുടിവെള്ള വിതരണ അഴിമതി അന്വേഷിക്കുക, പഞ്ചായത്ത് വികസന പ്രവർത്തനം മുരടിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡിവൈഎഫ്‌ഐ ബാര, ഉദുമ, പാലക്കുന്ന്, കോട്ടിക്കുളം മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിക്കുന്നത്.
0 Comments