പനാജി: ഇന്ത്യയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ ഹിന്ദുക്കളുടെ ഉന്നമനത്തിനായും പ്രവർത്തിക്കേണ്ടിവരുമെന്ന് ആർഎസ്എസ് നേതാവ് ഭയ്യാജി ജോഷി. ഇന്ത്യയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ ഹിന്ദു സമൂഹവുമായി സഹകരിച്ച് അവരുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കേണ്ടിവരും- അദ്ദേഹം പറഞ്ഞു. പനാജിയിൽ ആർഎസ്എസ് വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]
2020 ൽ ഇന്ത്യ സൂപ്പർ രാഷ്ട്രമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനാദികാലം മുതൽ ഹിന്ദുക്കൾ ഇന്ത്യയുടെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും സാക്ഷ്യം വഹിച്ചവരായിരുന്നു. ഹിന്ദുവിൽനിന്ന് ഇന്ത്യയെ വേർതിരിക്കാനാവില്ല. ഹിന്ദുക്കൾ എല്ലായ്പ്പോഴും ഈ രാജ്യത്തിന്റെ കേന്ദ്രമാണെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു.
ഹിന്ദു എന്നാല്‍ വര്‍ഗീയവാദികളോ ശത്രുക്കളോ അല്ല. അതിനാൽ ഹിന്ദുവിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആരും മടിക്കേണ്ടതില്ല. 2020ഓടെ ഇന്ത്യ ഒരു അസാധാരണ ശക്തിയായി വളരുമെന്നാണ് ലോകം പറയുന്നത്. ഹിന്ദുക്കളെ ശാക്തീകരിക്കുക, അവരില്‍ അവബോധമുയര്‍ത്തുക എന്നുവച്ചാല്‍ അത് മറ്റുസമുദായക്കാര്‍ക്കെതിരെ പ്രവര്‍ത്തിക്കുക എന്നല്ല. ആരും അങ്ങനെ കരുതരുത്.
ഹിന്ദുക്കള്‍ ശക്തിപ്പെടുന്നത് മനുഷ്യകുലത്തിനും സമൂഹത്തിനുമാണ് പ്രയോജനപ്പെടുന്നത്. അത് വിനാശകരമായ മറ്റ് പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കില്ലെന്ന് ഉറപ്പിച്ചുപറയാനാവും. ഒരുകാലത്തും ഹിന്ദുക്കള്‍ മറ്റ് രാജ്യങ്ങളെ കടന്നാക്രമിച്ചിട്ടില്ല. ചരിത്രയുദ്ധങ്ങള്‍ പോലും സ്വയംപ്രതിരോധങ്ങളായിരുന്നു. അതിനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും ഭയ്യാജി ജോഷി പറഞ്ഞു.

0 Comments