കണ്ണൂര്‍ : പാലക്കോട് ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കന്യാകുമാരി സ്വദേശി ആന്‍റണിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. ശക്തമായ തിരയിൽപ്പെട്ടതോടെ ബോട്ട് മറിയുകയായിരുന്നു. അഴീക്കോട് നിന്നെത്തിയ ബോട്ടാണ് മറിഞ്ഞത്.രാവിലെ ഒമ്പത് പേരുമായി മീന്‍ പിടിക്കാന്‍ പോയ ഫൈബര്‍ ബോട്ട് വൈകീട്ട് മൂന്നുമണിയോടെയാണ് അപകടത്തില്‍പ്പെട്ടത് . എട്ട് പേര്‍ രക്ഷപ്പെട്ടു. ആറ് പേര്‍ നീന്തി രക്ഷപ്പെടുകയും മറ്റുള്ളവരെ കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തുകയുമായിരുന്നു. ഇവരിൽ പരുക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഇന്നലെ രാത്രി മീന്‍ പിടിക്കാന്‍ പോയ രണ്ടുപേരില്‍ ഒരാളെ ഇനിയും കണ്ടെത്താനായിട്ടില്ല. ചെറുവള്ളം തകര്‍ന്നാണ് അപകടം ഉണ്ടായത്. പുഞ്ചക്കാട് സ്വദേശി എബ്രഹാമിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Post a Comment