NEWS UPDATE

6/recent/ticker-posts

പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുജനങ്ങൾക്കുള്ളതല്ല: ഹൈക്കോടതി

കൊച്ചി: സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതല്ലെന്ന് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തുന്നവര്‍ക്കു മാത്രമേ ശുചിമുറി ഉപയോഗിക്കാന്‍ അവകാശമുള്ളൂ എന്നും ജസ്റ്റിസ് സി.എസ്. ഡയസ് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. പമ്പുകളിലെ ശുചിമുറികള്‍ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കണമെന്നു സര്‍ക്കാരും തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനും നിര്‍ബന്ധിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. (www.malabarflash.com)


സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പെട്രോള്‍ ഔട്ട്ലെറ്റുകളിലെ ടോയ്ലറ്റുകള്‍ പൊതു ടോയ്ലറ്റുകളാക്കി മാറ്റാനുള്ള ശ്രമങ്ങളെ ചോദ്യം ചെയ്ത് പെട്രോളിയം വ്യാപാരികളുടെ സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഉപയോക്താക്കളുടെ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സ്വകാര്യ പമ്പുകളിലെ ടോയ്ലറ്റുകള്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും, ഇത് പെട്രോള്‍ പമ്പുകളുടെ പതിവ് പ്രവര്‍ത്തനം തടസപ്പെടുത്തുന്നു എന്നും ഹര്‍ജിക്കാര്‍ വാദിച്ചു.


യാത്രക്കാര്‍ക്ക് ടോയ്ലറ്റ് സൗകര്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി ടൂറിസ്റ്റ് ബസുകളാണ് പെട്രോള്‍ പമ്പുകളില്‍ എത്തുന്നത്. കൂടാതെ, സ്ഫോടകവസ്തുക്കളുടെ സാന്നിധ്യം മൂലം ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലകളായ പെട്രോള്‍ പമ്പ് പരിസരങ്ങളില്‍ ഇത് പലപ്പോഴും സംഘര്‍ഷങ്ങള്‍ക്കും വഴക്കുകള്‍ക്കും കാരണമായിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.


Post a Comment

0 Comments