NEWS UPDATE

6/recent/ticker-posts

ബീഡിക്കുറ്റി തൊണ്ടയില്‍ കുടുങ്ങി 10 മാസമുള്ള കുഞ്ഞ് മരിച്ചു; പിതാവിനെതിരേ പരാതി നല്‍കി അമ്മ


മംഗളൂരു: അച്ഛന്‍ വലിച്ചെറിഞ്ഞ ബീഡിക്കുറ്റി വിഴുങ്ങിയതിനെ തുടര്‍ന്ന് തൊണ്ടയില്‍ കുടുങ്ങി 10 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. സംഭവത്തില്‍ ഭര്‍ത്താവിന്റെ അശ്രദ്ധയാണ് പിഞ്ചുകുഞ്ഞിന്റെ മരണത്തിനു കാരണമായതെന്ന് കാണിച്ച് അമ്മ പൊലീസില്‍ നല്‍കിയതായും പൊലീസ് പറഞ്ഞു. (www.malabarflash.com)


മംഗളൂരുവിലെ അഡയാറില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ 10 മാസം പ്രായമുള്ള അനിഷ് കുമാര്‍ എന്ന ആണ്‍കുഞ്ഞാണ് മരിച്ചത്. ജൂണ്‍ 14 ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് കുഞ്ഞ് ബീഡിക്കുറ്റി വിഴുങ്ങത്. ഉച്ചയോടെ കുഞ്ഞ് അസ്വസ്ഥതകള്‍ കാണിച്ചതിനു പിന്നാലെ ദമ്പതികള്‍ കുഞ്ഞിനെ ഉച്ചകഴിഞ്ഞ് 3.30 ഓടെ വെന്‍ലോക്ക് ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ജൂണ്‍ 15 ന് രാവിലെ 10.25 ഓടെ കുട്ടി മരിച്ചു.


കുഞ്ഞിന്റെ മരണത്തിനു കാരണം ബീഡിക്കുറ്റി വിഴുങ്ങിയതായി വ്യക്തമായതിനു പിന്നാലെ യുവതി മംഗളൂരു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടി ഇഴഞ്ഞ് തുടങ്ങുകയും സാധനങ്ങളില്‍ പിടിക്കാനും വായയിലിടാന്‍ ശ്രമിക്കുന്നതിനാല്‍ സാധനങ്ങള്‍ പ്രത്യേകിച്ച് ബീഡിക്കുറ്റി അലക്ഷ്യമായി എറിയരുതെന്ന് ഭര്‍ത്താവിനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെന്നും ഭര്‍ത്താവിന്റെ അശ്രദ്ധയാണ് കുഞ്ഞിന്റെ ജീവന്‍ പോകാന്‍ കാരണമായതെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നുണ്ട്.


സംഭവത്തില്‍ ഇവന്റ് സ്ഥാപനത്തിലെ ജീവനക്കാരനും കുഞ്ഞിന്റെ പിതാവുമായ ബിട്ടു കുമാറിനെതിരേ അനാസ്ഥ മൂലമുള്ള മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


10-month-old baby dies after swallowing beedi butt thrown by father

Post a Comment

0 Comments