NEWS UPDATE

6/recent/ticker-posts

കൊട്ടിയൂരില്‍ ഒഴുക്കില്‍ പെട്ട് കാണാതായ കാഞ്ഞങ്ങാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി


കാഞ്ഞങ്ങാട്: കൊട്ടിയൂരില്‍ ഒഴുക്കില്‍ പെട്ട് കാണാതായ കാഞ്ഞങ്ങാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ചിത്താരി ചാമുണ്ഡിക്കുന്നിലെ അഭിജിത്തി(30)ന്റെ മൃതദേഹമാണ് ബുധനാഴ്ച ഉച്ചയോടെ പേരാവൂര്‍ പുഴയില്‍ കണ്ടെത്തിയത്. (www.malabarflash.com)

ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ കൊട്ടിയൂര്‍ ബാവലി പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അഭിജിത്ത് ഒഴുക്കില്‍ പെട്ടത്. അഗ്‌നി രക്ഷാസേനയും നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തിരച്ചില്‍ തുടരുന്നതിനിടെയാണ് ബുധനാഴ്ച ഉച്ചയോടെ പേരാവൂര്‍ പുഴക്കടവില്‍ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് നാട്ടുകാര്‍ കണ്ടത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. 

പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തലശ്ശേരി ആശുപത്രിയിലേക്ക് മാറ്റി. ഇലക്ട്രീഷ്യനായ അഭിജിത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനത്തിന് പോയതായിരുന്നു. ചാമുണ്ഡിക്കുന്നിലെ ചന്ദ്രന്റെയും പരേതയായ ഭാരതിയുടെയും മകനാണ്. അഭിത ഏക സഹോദരിയാണ്.

Post a Comment

0 Comments