Top News

സഹോദരനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ തളങ്കരയില്‍ ബെംഗളൂരു സ്വദേശി കുളത്തില്‍ മുങ്ങി മരിച്ചു


കാസര്‍കോട്: തളങ്കരയില്‍ ബെംഗളൂരു സ്വദേശി പള്ളിക്കുളത്തില്‍ മുങ്ങി മരിച്ചു. ബെംഗളൂരു സ്വദേശി ഫൈസാന്‍(22) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കുളിക്കുന്നതിനിടെ കുളത്തില്‍ മുങ്ങിയ സഹോദരന്‍ സക്കലൈനെ(20) രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ഫൈസാന്‍ മുങ്ങി മരിച്ചത്. (www.malabarflash.com)

ബെംഗളൂരുവിലെ കുടുംബം തളങ്കര മാലിക് ദീനാര്‍ പള്ളിയില്‍ സിയാറത്തിനെത്തിയതായിരുന്നു. അതിനിടെയാണ് സംഘത്തിലെ ചിലര്‍ പള്ളിക്ക് പിറക് വശത്തെ കുളത്തില്‍ കുളിക്കാനിറങ്ങിയത്. കുളത്തില്‍ മുങ്ങിയ സക്കലൈനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഫൈസാനും മുങ്ങി താഴുകയായിരുന്നു. കാസര്‍കോട് നിന്ന് ഫയര്‍ഫോഴ്സെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. ഉടന്‍ തന്നെ തളങ്കര കെ.എസ് അബ്ദുല്ല ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ഫൈസാനെ രക്ഷിക്കാനായില്ല. ബെംഗളൂരുവിലെ മുജാഹ് ദിന്റെ മകനാണ് ഫൈസാന്‍.

Post a Comment

Previous Post Next Post