പാലക്കുന്ന്: അരവത്ത് തായത്ത് വീട് തറവാട്ടില്‍ പുത്തരിക്ക് കുല കൊത്തലും നാഗ പ്രതിഷ്ഠാദിനവും നടന്നു. ഇതിനോടനുബന്ധിച്ച് തറവാട് യുഎഇ കമ്മറ്റിയുടെ ലോഗോ പാലക്കുന്ന് കഴകം ശ്രീ ഭഗവതിക്ഷേത്ര സ്ഥാനികര്‍ സുനീഷ് പൂജാരി തറവാട് പ്രസിഡന്റ് ആര്‍ കുഞ്ഞിക്കണ്ണന് നല്കി പ്രകാശനം നിര്‍വ്വഹിച്ചു.[www.malabarflash.com]
ബാലകൃഷണന്‍ കാരണവര്‍, അപ്പകുഞ്ഞി വെളിച്ചപ്പാടന്‍, അശോകന്‍ നാലിട്ടുകാരന്‍, രവീന്ദ്രന്‍ കളക്കാരച്ചന്‍, രാവണിശ്വരം സുകുമാരന്‍ തറയിലച്ചന്‍, തറവാട് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ ബേഡകം, സെക്രട്ടറി അശോകന്‍ മാക്കാളി, ട്രഷറര്‍ വിജയന്‍ കീഴൂര്‍, ജോ സെക്രട്ടറി ചന്ദ്രമോഹന്‍ ഇ പി എന്നിവര്‍ സംസാരിച്ചു.
ഫെബ്രുവരി 10 നാണ് തറവാട്ടില്‍ പുത്തരി കൊടുക്കല്‍.
Post a Comment