NEWS UPDATE

6/recent/ticker-posts

ദുബൈ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

ദുബൈ: മൂന്ന് മാസമായി ദുബൈയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. തൃശ്ശൂര്‍ ചെന്ത്രാപ്പിനി കോഴിത്തുമ്പ് മതിലകത്ത് വീട്ടില്‍ മുഹമ്മദ് നസീറിന്റെ (48) മൃതദേഹമാണ് തിരിച്ചറിഞ്ഞത്.[www.malabarflash.com]


ഡിസംബറില്‍ മരിച്ച നസീറിന്റെ മൃതദേഹം ആളെ തിരിച്ചറിയാത്തതിനെത്തുടര്‍ന്ന് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പോലീസില്‍നിന്ന് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സാമൂഹികപ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി ഇടപെട്ടാണ് ബന്ധുക്കളെ കണ്ടെത്തിയത്. പിതാവ്: മുഹമ്മദ്. മാതാവ്: നബീസ. ഭാര്യ: ഷീബ.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

Post a Comment

0 Comments