NEWS UPDATE

6/recent/ticker-posts

സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി; വധു അമേരിക്കന്‍ വിഷ്വല്‍ പ്രൊഡ്യൂസര്‍

ചെന്നൈ: സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെ മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറുമായ മെര്‍ലിന്‍ ആണ് വധു.[www.malabarflash.com]

ചെന്നൈയിലെ പുതിയ ഫ്ലാറ്റില്‍ തീര്‍ത്തും സ്വകാര്യമായ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേര്‍ മാത്രമാണ് പങ്കെടുത്തത്. വൈകീട്ട് 6.30 നായിരുന്നു വിവാഹം.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ആയിരുന്നു വിഎഫ്എക്‌സ് ചെയ്തിരുന്നത്. ഈ ചിത്രത്തിന് സിദ്ധാര്‍ത്ഥിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. അമേരിക്കയില്‍ വിഷ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറാണ് മെര്‍ലിന്‍.

Post a Comment

0 Comments