NEWS UPDATE

6/recent/ticker-posts

കവര്‍ച്ചയ്‌ക്കെത്തിയ വീട്ടില്‍ മദ്യപിച്ച് ബിരിയാണി കഴിച്ചുറങ്ങി; മോഷ്ടാവ്‌ പിടിയില്‍

ചെന്നൈ: കവർച്ച നടത്താനെത്തിയ വീട്ടിൽ മദ്യപിച്ച് ബിരിയാണി കഴിച്ചുറങ്ങിപ്പോയ കള്ളനെ പോലീസ് കൈയോടെ പിടികൂടി. ശിവഗംഗ തിരുപ്പത്തൂരിനടുത്തുള്ള മധുവിക്കോട്ടൈയിലെ വെങ്കിടേശന്റെ പൂട്ടിയിട്ടവീട്ടിൽ കവർച്ച നടത്തിയ രാമനാഥപുരം സ്വദേശി സ്വാതിതിരുനാഥൻ (27) ആണ് പിടിയിലായത്.[www.malabarflash.com]

മദ്യപിച്ചെത്തിയ സ്വാതിതിരുനാഥൻ മേൽക്കൂരയുടെ ഓടുകളിളക്കി അകത്തുകടന്നു. തുടർന്ന് പിച്ചള, വെള്ളിപ്പാത്രങ്ങൾ, ഫാൻ തുടങ്ങിയവ മോഷ്ടിച്ച് കിടപ്പുമുറിയിൽ കൂട്ടിയിട്ടു.

ഇതിനിടയിൽ കൈയിൽ കരുതിയ മദ്യവും ബിരിയാണിയും അകത്താക്കി. ക്ഷീണം തോന്നിയപ്പോൾ ഉറങ്ങിപ്പോവുകയായിരുന്നു.

വീടിന്റെ ഓടുകൾ ഇളക്കിയിരിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ വിവരം വെങ്കടേശിനെ വിളിച്ചറിയിച്ചു. വെങ്കടേശൻ പോലീസിനെയും കൂട്ടി വീടുതുറന്നപ്പോൾ സ്വാതിതിരുനാഥൻ കിടപ്പുമുറിയിൽ കൂർക്കം വലിച്ചുറങ്ങുകയായിരുന്നു.

അറസ്റ്റുചെയ്തശേഷം ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു. വീട്ടിൽ ആളില്ലാത്തതിനാൽ പതുക്കെ പോകാമെന്നു കരുതിയതാണെന്നും ക്ഷീണത്തിൽ ഉറങ്ങിപ്പേയെന്നും സ്വാതിതിരുനാഥൻ മൊഴി നൽകി.

Post a Comment

0 Comments