Top News

ഉദുമ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു; റെഡ് വേൾഡ് കൊപ്പൽ ചാമ്പ്യന്മാരായി

ഉദുമ: രണ്ടാഴ്ചയിലേറെയായി നടന്നു വരുന്ന ഉദുമ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. റെഡ് വേൾഡ് കൊപ്പൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. നാസ്ക് നാലാംവാതുക്കലും, പീപിൾസ് ഉദുമയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.[www.malabarflash.com]

പാലക്കുന്ന് അംബിക ഔഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം സിനിമാ സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു.  പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷയായി. 

 വൈസ് പ്രസിഡന്റ് കെ .വി.ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.കെ.വിജയൻ, പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. ബീബി, പി. സുധാകരൻ, ഭരണസമിതി അംഗങ്ങളായ ഹാരിസ് അങ്കക്കളരി, കെ.വിനയകുമാർ, പഞ്ചായത്ത് സെക്രട്ടറി പി. ദേവദാസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി. കെ. മുകുന്ദൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി. ആർ. ഗംഗാധരൻ, അഡ്വ. മോഹനൻ, വാസു മാങ്ങാട് , സിഡിഎസ് ചെയർപേഴ്സൺ സനൂജ സൂര്യപ്രകാശ്, യൂത്ത് കോർഡിനേറ്റർ വിജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു .

Post a Comment

Previous Post Next Post