ഇൻകാസ് ഷാർജ ജില്ലാ പ്രസിഡണ്ട് ശ്രീ.കെ.എം.സുധാകരന്റെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മണി തച്ചങ്ങാട് സ്വാഗതം പറഞ്ഞു. ദീർഘകാലം പ്രവാസജീവിതംനയിച്ച് നാട്ടിലേക്ക് മടങ്ങുന്ന ശ്രീ: അപ്പക്കുഞ്ഞി കടപ്പുറത്തിന് കമ്മിറ്റിയുടെ ഉപഹാരം നാരായണൻനായർ കൈമാറി.
വനിതാകമ്മറ്റി രൂപീകരണവും നടന്നു.പ്രസിഡണ്ട്-പദ്മിനി കൃഷ്ണൻ,വൈ:പ്രസിഡണ്ടുമാരായി-(വത്സല മാധവൻ,സിനിത പവിത്രൻ,ലിസി ദിലീപ് ),ജനറൽ സെക്രട്ടറി-സൗമ്യ മനു,ജോ:സെക്രട്ടറിമാരായി(ആശാ പുഷ്പരാജ്,പ്രീതി കുഞ്ഞമ്പു,സിന്ധു മാത്യു)ട്രഷറർ-അജിത കുമാരൻ,ജോ:ട്രഷറർ-(പുഷ്പവിജയ്,സ്മിത സുധാകരൻ)എന്നിവർ നേതൃത്വം നൽകുന്ന 29 അംഗ കമ്മറ്റി നിലവിൽ വന്നു.
ഇൻകാസ് നേതാക്കളായ ടി.എ രവീന്ദ്രൻ, മാത്യു ജോൺ, ചന്ദ്രപ്രകാശ് ഇടമന, മാധവൻ തച്ചങ്ങാട്, ഹിദായത്തുള്ള, രഞ്ജിത്ത് കോടോത്ത്, മിർഷാദ് നുള്ളിപ്പാടി, എ.വി കുമാരൻ, പവിത്രൻ നിട്ടൂർ, ജയപ്രകാശ് പാക്കം, ശ്രീ: മാധവൻ പൊയിനാച്ചി, ശ്രീ:ഇ അമ്പുഞ്ഞി നായർ, ഫൽഗുണൻ കമ്പിക്കാനം, ബാലൻ വി വി, ജയചന്ദ്രൻ, വേണുഗോപാലൻ നായർ, ശ്രീജിത്ത് പെരിയ, സജിത്ത് അരീക്കരതുടങ്ങിയവർ സംസാരിച്ചു.
കളറിംഗ് മത്സരത്തിൽ പങ്കെടുത്ത സമ്മാനാർഹരായ കുട്ടികൾക്ക് മെമന്റോയും മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും മെഡലും നേതാക്കൾ കൈമാറി.കുട്ടികൾക്കായി പൊതുവിഞ്ജാനത്തെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരവും ഉണ്ടായിരുന്നു. ആക്ടിംഗ് ട്രഷറർ ജയൻ ഏച്ചിക്കാട് നന്ദി പറഞ്ഞു.
0 Comments